തുടര്‍ച്ചയായി അഞ്ചാംദിവസവും ഉയര്‍ന്ന് സൂചികകള്‍, മികച്ച പ്രകടനം കാഴ്ചവെച്ച് റിലയന്‍സ്

തുടര്‍ച്ചയായി അഞ്ചാംദിവസവും ഉയര്‍ന്ന് സൂചികകള്‍, മികച്ച പ്രകടനം കാഴ്ചവെച്ച് റിലയന്‍സ്

Published on

ഈ ആഴ്ചയിലെ വ്യാപാരദിനങ്ങള്‍ക്ക് തിരശ്ശീല വീഴുന്ന ഇന്നും ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസും ഫിനാന്‍ഷ്യല്‍ ഓഹരികളുമാണ് ഇന്നത്തെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്. ആഗോളതലത്തിലെ സംഭവവികാസങ്ങളും ഇന്ത്യന്‍ വിപണിക്ക് കരുത്തായി.

സെന്‍സെക്‌സ് 553 പോയ്ന്റ്, 1.34 ശതമാനം ഉയര്‍ന്ന് 41,893ല്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റി നിര്‍ണായകമായ 12,250 തലം കടന്നു. നിഫ്റ്റി 143 പോയ്ന്റ്, 1.18 ശതമാനം ഉയര്‍ന്ന് 12,264ല്‍ എത്തി.

ഓഹരി സൂചികകളുടെ ഈയാഴ്ചയിലെ പ്രകടനമെടുത്താല്‍ സെന്‍സെക്‌സ് 5.75 ശതമാനവും നിഫ്റ്റി 5.33 ശതമാനവുമാണ് ഉയര്‍ച്ച രേഖപ്പെടുത്തിയത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വില ഇന്ന് നാല് ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് റിലയന്‍സ് റീറ്റെയ്‌ലില്‍ നിക്ഷേപം നടത്തുമെന്ന വാര്‍ത്തയാണ് റിലയന്‍സ് ഓഹരിയെ സ്വാധീനിച്ചത്.

ബിഎസ്ഇ മിഡ്കാപ് സൂചിക 0.36 ശതമാനം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ സ്‌മോള്‍കാപ് സൂചിക 0.54 ശതമാനം മുന്നേറ്റം നടത്തി.

നിഫ്റ്റി ബാങ്ക് സൂചിക 1.85 ശതമാനമാണ് ഉയര്‍ന്നത്. നിഫ്റ്റി ഐറ്റി സൂചിക 0.5 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

ഏഴ് കേരള കമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്താത്തത്. കേരള ബാങ്കുകളുടെ ഓഹരികളെല്ലാം ഇന്ന് ഉയര്‍ന്നു. സിഎസ്ബി ബാങ്ക് ഓഹരി വില എട്ടുശതമാനത്തിലേറെ ഉയര്‍ന്നു. ജിയോജിത് ഓഹരി വില ഒരു ശതമാനത്തോളം താഴ്ന്നു. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിലകളും നേട്ടമുണ്ടാക്കി.

വിഗാര്‍ഡ്, വണ്ടര്‍ല ഓഹരികള്‍ ഇന്ന് ഇന്നലേത്തിനേക്കാളും താഴ്ന്ന വിലയിലാണ് ക്ലോസ് ചെയ്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com