നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് വിപണി

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടി, എഫ് എം സി ജി ഓഹരികള്‍ എന്നിവയില്‍ നിക്ഷേപകര്‍ ഇന്ന് താല്‍പ്പര്യം കാണിച്ചു. അതേ സമയം ചില ഫിനാന്‍ഷ്യല്‍, ഓട്ടോ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദവും പ്രകടവുമായി. ഇത് രണ്ടും ചേര്‍ന്നതോടെ ഇന്ത്യന്‍ ഓഹരി വിപണി സൂചിക ഇന്ന് 'ഫഌറ്റ്' ആയിരുന്നു.

സെന്‍സെക്‌സ് 60 പോയ്ന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 38,417 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചികാ കമ്പനികളില്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഇന്ന മികച്ച പ്രകടനം കാഴ്ചവെച്ചു.

നിഫ്റ്റി 0.19 ശതമാനം ഉയര്‍ന്ന് (21 പോയ്ന്റ്) 11,355 ലും ക്ലോസ് ചെയ്തു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി ബാങ്ക് സൂചികകള്‍ താഴ്ന്നപ്പോള്‍ നിഫ്റ്റി ഐടി, നിഫ്റ്റി എഫ് എം സി ജി സൂചികകള്‍ ഉയര്‍ച്ച രേഖപ്പെടുത്തി.

ബിഎസ്ഇ സ്‌മോള്‍കാപ്, മിഡ് കാപ് സൂചികകളും താഴ്ചയാണ് രേഖപ്പെടുത്തിയത്.

കേരള കമ്പനികളുടെ പ്രകടനം

വെറും ഒന്‍പത് കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് കഴിഞ്ഞ ദിവസത്തേതിനേക്കാള്‍ പ്രകടനം മെച്ചപ്പെടുത്തിയത്. ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ വിലയില്‍ 4.93 ശതമാനം വര്‍ധനയുണ്ടായി. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരി വില ഏകദേശം ഒരു ശതമാനത്തോളം ഉയര്‍ന്നു. ബാങ്കിംഗ് ഓഹരികളില്‍, സിഎസ്ബി ബാങ്ക് നേരിയ നേട്ടമുണ്ടാക്കിയപ്പോള്‍ ബാക്കി ബാങ്കിംഗ് ഓഹരികളും എന്‍ ബി എഫ് സികളും ഇന്ന് താഴ്ചയാണ് രേഖപ്പെടുത്തിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it