Top

ബ്ലൂചിപ്പുകളില്‍ വില്‍പ്പന സമ്മര്‍ദ്ദം, നേട്ടം നിലനിര്‍ത്താനാവാതെ ക്ലോസിംഗ്

ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, എച്ച് ഡി എഫ് സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ബ്ലൂ ചിപ്പ് ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു. സെന്‍സെക്‌സ് 52 പോയ്ന്റ്, 0.14 ശതമാനം ഇടിഞ്ഞ് 38,365ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 38 പോയ്ന്റ്, 0.33 ശതമാനം ഇടിഞ്ഞ് 11,317ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റി ഐറ്റി സൂചിക ഒഴികെ മറ്റെല്ലാ സെക്ടറല്‍ സൂചികകളും റെഡ് സോണിലായിരുന്നു. ബിഎസ്ഇ സ്‌മോള്‍ കാപ്, മിഡ് കാപ് സൂചികകളും ഇന്ന് താഴ്ച രേഖപ്പെടുത്തി. യുഎസ് ടെക് കമ്പനികള്‍ നേട്ടമുണ്ടാക്കുമോ എന്ന് ഉറ്റുനോക്കിയാണ് ആഗോള നിക്ഷേപകരുടെ നീക്കങ്ങള്‍. എണ്ണ വില ബാരലിന് 42 ഡോളറില്‍ താഴെ എത്തി.

കേരള കമ്പനികളുടെ പ്രകടനം

വെറും നാല് കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നിലമെച്ചപ്പെടുത്താന്‍ സാധിച്ചത്. ഈസ്റ്റേണ്‍ ഗ്രൂപ്പില്‍ നിന്നുള്ള ഈസ്‌ട്രെഡ്‌സ് ഓഹരി വില ഇന്നും ഉയര്‍ന്നു. നോര്‍വീജിയന്‍ കമ്പനിയായ ഓര്‍ക്്‌ലയ്ക്ക് ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സിന്റെ ഭൂരിഭാഗം ഓഹരി വിറ്റൊഴിഞ്ഞ ഈസ്റ്റേണ്‍ ഗ്രൂപ്പ്, ഗ്രൂപ്പിലെ ഇതര കമ്പനികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

സിഎസ്ബി ബാങ്ക് ഓഹരി വില ഇന്ന് മൂന്ന് ശതമാനത്തിലേറെയാണ് താഴ്ന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് നാല് ശതമാനത്തിലേറെ വില വര്‍ധന രേഖപ്പെടുത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it