റെക്കോര്‍ഡിട്ട് സെന്‍സെക്‌സ്; 46000 പോയ്ന്റ് പിന്നിട്ടു

തുടര്‍ച്ചയായ ഏഴാമത്തെ സെഷനിലും നേട്ടമുണ്ടാക്കി ഓഹരി വിപണി. ചരിത്രത്തില്‍ ആദ്യമായി 46000 പോയ്ന്റും കടന്നിരിക്കുകയാണ് സെന്‍സെക്‌സ്. വിദേശ ഫണ്ടിന്റെ ഒഴുക്കും ആഗോള വിപണിയിലെ അനുകൂലാവസ്ഥയും വിപണിക്ക് കരുത്തായി. 494.99 പോയ്ന്റ് ഉയര്‍ച്ചയോടെ സെന്‍സെക്‌സ് 46,103.50 പോയ്ന്റില്‍ എത്തി. നിഫ്റ്റി 136 പോയ്ന്റ് ഉയര്‍ന്ന് 13529 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.

ഏഷ്യന്‍ പെയ്ന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ മിക്കതും ഇന്ന് നേട്ടമുണ്ടാക്കി. 15 ഓഹരികളുടെ വിലയില്‍ ഉയര്‍ച്ചയുണ്ടായപ്പോള്‍ 12 കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരി വില 10.60 രൂപ ഉയര്‍ന്ന് (8.66 ശതമാനം) 132.95 രൂപയിലും വണ്ടര്‍ലായുടെ ഓഹരി വില 16.85 രൂപ ഉയര്‍ന്ന് (8.55 ശതമാനം) 132.95 രൂപയിലും എത്തി. പാറ്റ്‌സ്പിന്‍ ഇന്ത്യയുടെ വിലയില്‍ 10 ശതമാനം ഉയര്‍ച്ച ഉണ്ടായി.
സൗത്ത് ഇന്ത്യന്‍ ബാങ്ക് (7.73 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.83 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (4.08 ശതമാനം), സിഎസ്ബി ബാങ്ക് (3.20 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.78 ശതമാനം), ഫെഡറല്‍ ബാങ്ക് (1.68 ശതമാനം), എഫ്എസിടി (1.23 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.19 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (0.92 ശതമാനം), നിറ്റ ജലാറ്റിന്‍ (0.56 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.21 ശതമാനം), ആസ്റ്റര്‍ ഡി എം (0.12 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.
നേട്ടമുണ്ടാക്കാനാകെ പോയ ഓഹരികളില്‍ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് മുന്നിലുണ്ട്. 3.85 രൂപ ഇടിഞ്ഞ് (6.61 ശതമാനം) 54.40 രൂപയാണ് ഇന്നത്തെ ഓഹരി വില.
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (1.81 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.53 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.08 ശതമാനം), എവിറ്റി(0.95 ശതമാനം), കിറ്റെക്‌സ് (0.82 ശതമാനം), കെഎസ്ഇ (0.71 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.69 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.65 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.58 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.31 ശതമാനം), കേരള ആയുര്‍വേദ (0.20 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ കേരള ഓഹരികള്‍.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it