

വാരാന്ത്യത്തിലും ഉയര്‍ച്ച നിലനിര്‍ത്തി ഓഹരി സൂചികകള്‍. തുടര്‍ച്ചയായ ഏഴാം ദിവസമാണ് വിപണി മുന്നേറ്റം തുടരുന്നത്. നിഫ്റ്റി അതിന്റെ സൈക്കോളജിക്കല്‍ ലെവലായ 11900 കടന്നു. സെന്‍സെക്‌സ് 326.82 പോയ്ന്റ് ഉയര്‍ന്ന് 40,509.49 ലും നിഫ്റ്റി 79.60 പോയ്ന്റ് ഉയര്‍ന്ന് 11,914 ലുമാണ് വ്യാപാരം അവസാനിപിച്ചത്.
റിസര്‍വ് ബാങ്ക് പണനയ പ്രഖ്യാപനം തന്നെയായിരുന്നു ഇന്ന് ആഭ്യന്തര വിപണിയെ സ്വാധീനിച്ചത്.
ധനകാര്യ വിദഗ്ധര്‍ നിരീക്ഷിച്ചതു പോലെ പ്രധാന പലിശ നിരക്കായ റിപ്പോ നിരക്കില്‍ മാറ്റം വരുത്താന്‍ റിസര്‍വ് ബാങ്ക് ധനനയ സമിതി (എംപിസി) തയ്യാറായില്ല.
ബാംങ്കിംഗ് മേഖലയില്‍ ലിക്വിഡിറ്റി ഉറപ്പാക്കാന്‍ നിരവധി നടപടികള്‍ കൈക്കൊള്ളന്നുവെന്ന പ്രഖ്യാപനം വന്നതോടെ ബാങ്കിംഗ് ധനകാര്യ ഓഹരികളില്‍ മികച്ച വാങ്ങല്‍ ദൃശ്യമായി. നിഫ്റ്റി ബാങ്ക് സൂചിക രണ്ടു ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു.
എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് , ബജാജ് ഫിനാന്‍സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികള്‍ ഇന്ന് നേട്ടത്തിലായിരുന്നു.
അതേ സമയം ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയ്ന്റ്‌സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, എസ്ബിഐ ലൈഫ്, യുപിഎല്‍, ഹിന്ദുസ്ഥാന്‍ യൂണിലീവര്‍, നെസ് ലെ ഇന്ത്യ, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍ കോ എന്നീ ഓഹരികളാണ് നഷ്ടമുണ്ടായക്കിയത്.
വിപണിയില്‍ മൊത്തത്തില്‍ ഒരു സമ്മിശ്ര പ്രകടനമായിരുന്നു. ബിഎസ്ഇയില്‍ 1201 ഓഹരി വിലകള്‍ താഴേക്ക് പോയപ്പോള്‍ 1,138 എണ്ണത്തിന്റെ വില ഉയര്‍ന്നു.
കേരള കമ്പനി ഓഹരികളില്‍ പകുതിയോളവും ഇന്നും നഷ്ടത്തിലായിരുന്നു. ബാങ്ക്- ധനകാര്യ ഓഹരികളില്‍ ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ മാത്രമാണ് ഗ്രീന്‍ സോണില്‍ നിലനിന്നത്. ഈസ്‌റ്റേണ്‍ ട്രെഡ്‌സ് ഓഹരികള്‍ ഇന്ന് നാല് ശതമാനത്തിനു മുകളില്‍ ഉയര്‍ന്നു. ആസ്റ്റര്‍, നിറ്റ ജെലാറ്റിന്‍, വണ്ടര്‍ലാ ഓഹരികള്‍ ഒരു ശതമാനത്തിനു മുകളില്‍ വളര്‍ച്ച നേടി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine