ലാഭമെടുപ്പില്‍ തളര്‍ന്ന് വിപണി സൂചികകളില്‍ ഇടിവ്

ഏഴു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഓഹരി സൂചികകളില്‍ ഇടിവ്. ഇന്നലെ സെന്‍സെക്‌സ് റെക്കോര്‍ഡ് തലത്തിലെത്തിയതിനെ തുടര്‍ന്ന് ലാഭമെടുപ്പിന് നിക്ഷേപകര്‍ തുനിഞ്ഞത് എഫ്എംസിജി ഓഹരികളുടെ നേട്ടത്തിനിടയിലും വിപണിയെ തളര്‍ത്തി.

സെന്‍സ്‌ക്‌സ് 143.62 പോയ്ന്റ് ഇടിഞ്ഞ് 45,959.88 പോയ്ന്റിലും നിഫ്റ്റി 50.80 പോയ്ന്റ് ഇടിഞ്ഞ് 13,478.30 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി എഫ്എംസിജി സൂചികയില്‍ മൂന്നു ശതമാനം ഉയര്‍ച്ച ഉണ്ടായെങ്കിലും പിഎസ് യു ബാങ്ക്, ഓട്ടോ, എനര്‍ജി സൂചികകള്‍ ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി.
നിഫ്റ്റിയില്‍ അള്‍ട്രാടെക് സിമന്റ്, ശ്രീസിമന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. അതേസമയം നെസ്ലെ, ഐറ്റിസി, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, എച്ച് യു എല്‍, അദാനി പോര്‍ട്ട്‌സ് എന്നിവ നേട്ടമുണ്ടാക്കുകയും ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ എട്ടെണ്ണത്തിന് മാത്രമാണ് ഇന്ന് വിപണിയില്‍ നേട്ടമുണ്ടാക്കാനായത്. 5.70 ശതമാനം നേട്ടത്തോടെ വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നു. 5.20 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഓഹരി വില 96.45 രൂപയായി. എഫ്എസിടിയുടെ ഓഹരി വില 2.35 രൂപ (4.43 ശതമാനം) ഉയര്‍ന്ന് 55.45 രൂപയിലും ഈസ്റ്റേണ്‍ ട്രെഡ്‌സിന്റേത് 1.35 രൂപ (3.56 ശതമാനം) ഉയര്‍ന്ന് 39.30 രൂപയിലുമെത്തി.
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (3.32 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ(3.21 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (2.12 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.18 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.96 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റു കമ്പനികള്‍.
ഇന്‍ഡിട്രേഡിന്റെ ഓഹരി വില 7.57 ശതമാനം (2.95 രൂപ) ഇടിഞ്ഞ് 36 രൂപയായി. ഹാരിസണ്‍സ് മലയാളത്തിന്റെ ഓഹരി വില 6.75 രൂപ ഇടിഞ്ഞ് (5.08 ശതമാനം) 126.20 രൂപയും കിറ്റെക്‌സിന്റേത് 3.80 രൂപ ഇടിഞ്ഞ് (3.30 ശതമാനം) 111.20 രൂപയുമായി.
സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.30 ശതമാനം), സിഎസ്ബി ബാങ്ക് (2.44 ശതമാനം), ആസ്റ്റര്‍ ഡി എം (1.97 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.70 ശതമാനം), ഫെഡറല്‍ ബാങ്ക് (1.65 ശതമാനം), എവിറ്റി (1.50 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (1.49 ശതമാനം), കെഎസ്ഇ (1.42 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.41 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.38 ശതമാനം), നിറ്റ ജലാറ്റിന്‍ (1.30 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.25 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.18 ശതമാനം), കേരള ആയുര്‍വേദ (1.11 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.85 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.66 ശതമാനം) എന്നിവയ്ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയത്.












Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it