ഇന്നും നേട്ടം തുടര്‍ന്ന് സ്‌മോള്‍, മിഡ് കാപ് സൂചികകള്‍

സെന്‍സെക്‌സും നിഫ്റ്റിയും ഇന്ന് അരശതമാനത്തിലേറെ ഉയര്‍ച്ച രേഖപ്പെടുത്തി

kerala company today
-Ad-

ബാങ്കിംഗ് ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിച്ചപ്പോള്‍ ഇന്ന് ഓഹരി വിപണി സൂചികകള്‍ അര ശതമാനത്തിലേറെ ഉയര്‍ന്നു. സെന്‍സെക്‌സ് 288 പോയ്ന്റ് അഥവാ 0.74 ശതമാനം നേട്ടമാണുണ്ടാക്കിയത്. 39,044ല്‍ ക്ലോസ് ചെയ്തു. ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ് സെന്‍സെക്‌സ് സൂചികാ കമ്പനികളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

എച്ച് ഡി എഫ് സി ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, എച്ച് ഡി എഫ് സി, ആക്‌സിസ് ബാങ്ക് എന്നിവ ഇന്ന് നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് സൂചികയിലെ 30 കമ്പനികളില്‍ 21ഉം നേട്ടത്തിലായിരുന്നു.

നിഫ്റ്റി 82 പോയ്ന്റ്, 0.71 ശതമാനം ഉയര്‍ന്ന് 11,522ല്‍ ക്ലോസ് ചെയ്തു.

-Ad-

അതിനിടെ ബിഎസ്ഇ സ്‌മോള്‍, മിഡ് കാപ് സൂചികകള്‍ മുന്നേറ്റം തുടരുകയാണ്. ബിഎസ്ഇ സ്‌മോള്‍കാപ് സൂചിക ഒന്നര ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ മിഡ്കാപ് സൂചിക 0.85 ശതമാനം ഉയര്‍ന്നു.

സെക്ടറുകളില്‍, നിഫ്റ്റി ഫാര്‍മ സൂചിക ഇന്ന് രണ്ട് ശതമാനത്തിലേറെ ഉയര്‍ന്നു. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 1.85 ശതമാനമാണ് ഉയര്‍ന്നത്.

അദാനി ഗ്രീന്‍ എനര്‍ജി ഓഹരി വില 670.65 ആയപ്പോള്‍ കമ്പനിയുടെ മൊത്തം ഓഹരി മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നു.

കേരള കമ്പനികളുടെ പ്രകടനം

ഓഹരി വിപണിയില്‍ ഇന്ന് കേരള കമ്പനികളുടേത് സമ്മിശ്ര പ്രകടനമായിരുന്നു. 16 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ നേട്ടമുണ്ടാക്കാനാകാതെ പോയത് 11 ഓഹരികള്‍ക്കാണ്. നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നില്‍ കെഎസ്ഇ ലിമിറ്റഡാണ്. 85.95 രൂപ ഉയര്‍ന്ന് (അഞ്ചു ശതമാനം) 1805.10 ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഈസ്‌റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വില 2.15 രൂപ ഉയര്‍ന്ന് (4.89 ശതമാനം) 46.15 രൂപയിലും പാറ്റ്‌സ്പിന്‍ ഇന്ത്യയുടേത് 27 പൈസ ഉയര്‍ന്ന് (4.83 ശതമാനം) 5.86 രൂപയിലും കേരള ആയുര്‍വേദയുടേത് 2.30 രൂപ ഉയര്‍ന്ന് (4.17 ശതമാനം) 57.45 രൂപയിലുമെത്തി.

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (4.05 ശതമാനം), എവിറ്റി (3.78 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.75 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (1.87 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.75 ശതമാനം), ഫെഡറല്‍ ബാങ്ക് (1.69 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.95 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.66 ശതമാനം), നിറ്റ ജലാറ്റിന്‍  (0.65 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.60 ശതമാനം), മണപ്പുറം ഫിനാന്‍സ് (0.60 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.56 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.

നേട്ടമുണ്ടാക്കാനാകെ പോയ കമ്പനികളില്‍ കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ മുന്നിലാണ്. 3.65 രൂപ ഇടിഞ്ഞ് (2.92 ശതമാനം) ഓഹരി വില 121.30 രൂപയായി.
ഇന്‍ഡിട്രേഡ് (ജെആര്‍ജി) (2.62 ശതമാനം), കിറ്റെക്‌സ് (2.21 ശതമാനം), സിഎസ്ബി ബാങ്ക്  (2.14 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.13 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (1.65 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.42 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.10 ശതമാനം), എഫ്എസിടി (0.97 ശതമാനം), ആസ്റ്റര്‍ ഡി എം (0.49 ശതമാനം), ഹാരിസണ്‍സ് മലയാളം (0.16 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകെ പോയ മറ്റു കേരള കമ്പനികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

LEAVE A REPLY

Please enter your comment!
Please enter your name here