

പുതിയ ആഴ്ചയില്‍ ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 0.46 ശതമാനം, 173 പോയ്ന്റ് ഉയര്‍ന്ന് 38,050 ലും നിഫ്റ്റി 0.61 ശതമാനം, 69 പോയ്ന്റ് ഉയര്‍ന്ന് 11,247ലും ക്ലോസ് ചെയ്തു.
സെന്‍സെക്‌സിലെ 30 കമ്പനികളില്‍ 24ലും നേട്ടത്തിലായിരുന്നു. ആറെണ്ണത്തിന്റെ ഓഹരി വില ഇടിഞ്ഞു. എന്‍ടിപിസി, മാരുതി, എല്‍ ആന്‍ഡ് ടി, എച്ച് യു എല്‍ എന്നിവയാണ് ഇന്ന് സെന്‍സെക്‌സിന്റെ ഉയര്‍ച്ചയ്ക്ക് കരുത്തുപകര്‍ന്ന കമ്പനികള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും ഭാരതി എയര്‍ടെല്ലിന്റെയും ഓഹരി വിലകള്‍ക്ക് ഇന്ന് ഇടിവ് രേഖപ്പെടുത്തി. സണ്‍ ടി വി ഓഹരി വില ഇന്ന് ആറര ശതമാനത്തോളമാണ് ഉയര്‍ന്നത്. കോവിഡിന് മുമ്പുണ്ടായിരുന്ന വരുമാനത്തിന്റെ 75 ശതമാനത്തോളം ഇപ്പോള്‍ കമ്പനിക്ക് തിരിച്ചുപിടിക്കാനായിട്ടുണ്ടെന്ന സൂചനയാണ് കമ്പനിക്ക് കരുത്തായത്. എന്‍ടിപിസിയുടെ വിലയില്‍ എട്ട് ശതമാനത്തോളമാണ് വര്‍ധനയുണ്ടായത്. നിഫ്റ്റി മെറ്റല്‍ സൂചിക രണ്ടര ശതമാനത്തോളം ഉയര്‍ച്ച രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ 2.43 ശതമാനവും ഉയര്‍ന്നു.
ഒരു ഡസണ്‍ കേരള കമ്പനികളുടെ ഓഹരി വിലകള്‍ ഇന്ന് താഴേയ്ക്കായിരുന്നു. ശതമാനക്കണക്കില്‍ കൂടുതല്‍ നഷ്ടമുണ്ടാക്കിയത് കേരള ആയുര്‍വേദയുടെ ഓഹരികളാണ്. ആറു ശതമാനത്തിലധികമാണ് ഇടിവ്. സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഇന്ന് നേരിയനേട്ടത്തോടെ പിടിച്ചു നിന്നപ്പോള്‍ സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വിലകള്‍ താഴേക്ക് പോയി. എന്‍ബിഎഫ്‌സികളില്‍ മണപ്പുറം ഫിനാന്‍സ് മാത്രമായിരുന്നു ഇന്ന് റെഡ് സോണില്‍. മുത്തൂറ്റ് ഫനാന്‍സ് ഓഹരികള്‍ ഒരു ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കിയപ്പോള്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ഓഹരി വില 0.86 ശതമാനം വര്‍ധിച്ചു. അപ്പോളോ, ആസ്റ്റര്‍, ജിയോജിത്, കിറ്റെക്‌സ്, നിറ്റജെലാറ്റിന്‍, പാറ്റ്‌സ്പിന്‍, വിക്ടറി പേപ്പര്‍ എന്നിവയാണ് നഷ്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine