

കോവിഡ് വ്യാപനത്തില്‍ കുറവ് വരാത്തതും കൂടുതല്‍ നിയന്ത്രണങ്ങളെ കുറിച്ചുള്ള ആകുലതകളും ആഗോള വിപണിയെ തളര്‍ത്തിയതിന് പിന്നാലെ ഇന്ത്യന്‍ സൂചികളിലും അത് പ്രതിഫലിച്ചു. വാക്‌സിന്‍ കണ്ടുപിടുത്തത്തെ കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ കേട്ടുതുടങ്ങിയെങ്കിലും വിപണിയെ അത് തുണച്ചില്ല. മാത്രമല്ല, അടുത്തിടെ വിപണിയില്‍ ഉണ്ടായ ഉണര്‍വിനെ തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നതും സൂചികയെ ബാധിച്ചു.
ധനകാര്യ ഓഹരികള്‍ക്കാണ് ഇന്ന് കൂടുതല്‍ തിരിച്ചടി നേരിട്ടത്. എഫ്എംസിജി, ഫാര്‍മ ഓഹരികള്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
സെന്‍സ്‌ക്‌സ് 580.09 പോയ്ന്റ് താഴ്ന്ന് 43599.96 പോയ്ന്റിലും നിഫ്റ്റി 166.60 പോയ്ന്റ് താഴ്ന്ന് 12771.70 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
1179 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1384 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 156 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എസ്ബിഐ, കോള്‍ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ജെഎസ് ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയവയ്ക്ക് നിഫ്റ്റിയില്‍ കാലിടറി. പവര്‍ഗ്രിഡ് കോര്‍പറേഷന്‍, ഐറ്റിസി, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ടൈറ്റാന്‍ കമ്പനി എന്നിവയ്ക്ക് നേട്ടമുണ്ടാക്കാനായി.
കേരള കമ്പനികളില്‍ 11 എണ്ണം മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 16 എണ്ണത്തിനും നേട്ടമുണ്ടാക്കാനായില്ല. 11.11 ശതമാനം നേട്ടവുമായി ഇന്‍ഡിട്രേഡ് മുന്നില്‍ നില്‍ക്കുന്നു. 3.70 രൂപ വര്‍ധിച്ച് ഓഹരി വില 37 രൂപയിലെത്തി. ഈസ്റ്റേണ്‍ ട്രെഡ്‌സിന്റെ ഓഹരി വില 4.84 ശതമാനം വര്‍ധിച്ച് (1.55 രൂപ) 33.55 രൂപയിലും നിറ്റ ജലാറ്റിന്റെ വില 4.19 ശതമാനം വര്‍ധിച്ച് (6.80 രൂപ) 169 രൂപയിലുമെത്തി.
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (3.23 ശതമാനം), ഹാരിസണ്‍സ് മലയാളം (2.22 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (1.19 ശതമാനം), ആസ്റ്റര്‍ ഡി എം (0.90 ശതമാനം), കേരള ആയുര്‍വേദ (0.84 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.46 ശതമാനം), കെഎസ്ഇ (0.11 ശതമാനം), കിറ്റെക്‌സ് (0.10 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള ഓഹരികള്‍.
ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില 5.33 ശതമാനം (3.30 രൂപ) ഇടിഞ്ഞ് 58.60 രൂപയിലും വണ്ടര്‍ലാ ഹോളിഡേയ്‌സിന്റേത് 5.08 ശതമാനം (9.85 രൂപ) ഇടിഞ്ഞ് 184.10 രൂപയിലുമെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.86 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.66 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (3.13 ശതമാനം), സിഎസ്ബി ബാങ്ക് (2.24 ശതമാനം), ധനലക്ഷ്മി ബാങ്ക് (1.99 ശതമാനം), മണപ്പുറം ഫിനാന്‍സ് (1.54 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (1.21 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.13 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (1.10 ശതമാനം), എവിറ്റി (0.86 ശതമാനം), അപ്പോളോ ടയേഴ്‌സ് (0.77 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (0.74 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (0.62 ശതമാനം), എഫ്എസിടി (0.40 ശതമാനം) എന്നിവയ്ക്കും ഇന്ന് നേട്ടമുണ്ടാക്കാനായില്ല.
Read DhanamOnline in English
Subscribe to Dhanam Magazine