സെന്‍സെക്‌സ് 214 പോയ്ന്റ് ഉയര്‍ന്നു; നിഫ്റ്റി 11350 ന് മുകളില്‍

ആഗോള വിപണികളിലെ കരുത്തുറ്റ മുന്നേറ്റം ഇന്ത്യന്‍ നിക്ഷേപകരെയും വാങ്ങലിന് പ്രേരിപ്പിച്ചത് സൂചികകളില്‍ മുന്നേറ്റമുണ്ടാക്കി. സെന്‍സെക്‌സ് 214 പോയ്ന്റ് ഉയര്‍ന്ന് 38434.72 ലും നിഫ്റ്റി 59.40 പോയ്ന്റ് ഉയര്‍ന്ന് 11,378 ലും ക്ലോസ് ചെയ്തു.
എന്‍ടിപിസി, പവര്‍ഗ്രിഡ് തുടങ്ങിയ ഊര്‍ജ്ജമേഖലയിലെ കമ്പനികള്‍ ഇന്ന് നാല് ശതമാനത്തിലധികം വളര്‍ച്ച നേടിയതാണ് സെന്‍സെക്‌സിനെയും ഉയര്‍ത്തിയത്.
ഏഷ്യന്‍ പെയ്ന്റ്‌സ്, എച്ച് ഡി എഫ് സി ബാങ്ക്, സണ്‍ ഫാര്‍മ, എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍ എന്നിവയുടെ വില ഇടിഞ്ഞു.

മെറ്റല്‍, ഐടി ഒഴികെയുള്ള സൂചികകള്‍ ഇന്ന് നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ് ക്യാപ് സൂചികകള്‍ 0.57 ശതമാനവും സ്‌മോള്‍ ക്യാപ് 1.41 ശതമാനവും നേട്ടമുണ്ടാക്കി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളുടെ ഓഹരികളില്‍ എഴെണ്ണമൊഴികെയെല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. കൊച്ചിന്‍ ഷിപ് യാര്‍ഡ്, ജെആര്‍ജി, റബ്ഫില എന്നിവയുടെ ഓഹരികള്‍ ഇന്ന് അഞ്ച ശതമാനത്തിലധികം നേട്ടമുണ്ടാക്കി. കേരളബാങ്കുകളില്‍ സിഎസ്ബി ബാങ്കും എന്‍ബിഎഫ്‌സികളില്‍ മുത്തൂറ്റ് ഫിനാന്‍സുമാണ് നഷ്ടമുണ്ടാക്കിയവ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it