Begin typing your search above and press return to search.
ഐറ്റി, എഫ്എംസിജി ഓഹരികള്‍ തുണച്ചു; സൂചികയില്‍ മുന്നേറ്റം

പുതിയ വൈറസ ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടയിലും ഐറ്റി, മിഡ്, സ്‌മോള്‍ കാപ് ഓഹരികളുടെ കരുത്തില്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 437.49 പോയ്ന്റ് ഉയര്‍ന്ന് 4644.18 പോയ്ന്റിലും നിഫ്റ്റി 135 പോയ്ന്റ് ഉയര്‍ന്ന് 13601.10 പോയ്ന്റിലും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു. ഐറ്റിക്ക് പുറമേ എഫ്എംസിജി മേഖലയും ഇന്ന് നേട്ടമുണ്ടാക്കി. 2296 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 650 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 151 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നുമുണ്ടായില്ല.
കേരള കമ്പനികളുടെ പ്രകടനം
നാലെണ്ണമൊഴികെ ബാക്കിയെല്ലാ കേരള കമ്പനികള്‍ക്കും ഇന്ന് വിപണിയില്‍ നേട്ടമുണ്ടാക്കാനായി. സൗത്ത് ഇന്ത്യന്‍ ബാങ്കാണ് ശതമാനക്കണക്കില്‍ നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നില്‍. 7.70 ശതമാനം ഉയര്‍ച്ചയാണ് ഇന്നുണ്ടായത്. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഓഹരി വില 3.50 രൂപ വര്‍ധിച്ച് (6.81 ശതമാനം) 54.90 രൂപയും എഫ്എസിടിയുടേത് 3.35 രൂപ ഉയര്‍ന്ന് (6.71 ശതമാനം) 53.30 രൂപയിലുമെത്തി. വണ്ടര്‍ലാ ഹോളിഡേയ്‌സും (6.23 ശതമാനം) മികച്ച നേട്ടമുണ്ടാക്കി.
നേട്ടമുണ്ടാക്കാനാകെ പോയ കമ്പനികളില്‍ ഈസ്റ്റേണ്‍ ട്രെഡ്‌സ് ആണ് മുന്നില്‍. 1.15 രൂപ ഇടിഞ്ഞ് (3.27 ശതമാനം) 34 രൂപയിലെത്തി. ഇന്‍ഡിസ്‌ട്രേഡ് (1.88 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (0.52 ശതമാനം), നിറ്റ ജലാറ്റിന്‍ (0.23 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകെ പോയ മറ്റു കേരള കമ്പനികള്‍.
Next Story