

കഴിഞ്ഞ വാരാന്ത്യത്തില്‍ തുടങ്ങിയ മുന്നേറ്റം ഇന്നും വിപണിയില്‍ തുടര്‍ന്നു. ഇതോടെ സെന്‍സെക്‌സ് 39,000 പോയ്ന്റ് കടന്നു. 230 പോയ്ന്റ് അഥവാ 0.59 ശതമാനം ഉയര്‍ച്ചയാണ് ഇന്ന് സെന്‍സെക്‌സിലുണ്ടായത്. 39,074 പോയ്ന്റില്‍ ക്ലോസ് ചെയ്തു.
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് ഉയര്‍ന്ന നേട്ടം കൊയ്ത സെന്‍സെക്‌സ് സൂചികയില്‍ ഉള്‍പ്പെട്ട കമ്പനികള്‍.
നിഫ്റ്റി 77 പോയ്ന്റ്, 0.67 ശതമാനം ഉയര്‍ന്ന് 11,550ലും ക്ലോസ് ചെയ്തു. നിഫ്റ്റി ഓട്ടോ സൂചിക ഒന്നര ശതമാനത്തിലേറെ ഉയര്‍ന്നു.
ബിഎസ് സി മിഡ് കാപ്പ്, സ്‌മോള്‍ കാപ് സൂചികകളും ഇന്ന് നേട്ടം രേഖപ്പെടുത്തി.
ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയാണ് ഓട്ടോ ഓഹരികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. ഓട്ടോമൊബീല്‍ മേഖലയുടെ ദീര്‍ഘകാല ആവശ്യമായ, ഇരുചക്ര വാഹനങ്ങളുടെ നികുതി ഉയര്‍ന്ന സ്ലാബായ 28 ശതമാനത്തില്‍ നിന്ന് കുറയ്ക്കുന്ന കാര്യം ജിഎസ്ടി കൗണ്‍സില്‍ പരിഗണിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.
ആഗോള വിപണികളില്‍ യൂറോപ്യന്‍ സ്റ്റോക്കുകള്‍ ഉയര്‍ന്നു. ചൈനീസ് വിപണി താഴ്ചയിലാണ്. എണ്ണ വില മാര്‍ച്ചിന് ശേഷമുള്ള ഉയര്‍ന്ന തലത്തിലേക്ക് അടുക്കുകയാണ്.
ഇന്ന് കേരള ബാങ്കുകളുടെയെല്ലാം ഓഹരികള്‍ നേട്ടം രേഖപ്പെടുത്തി. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ മണപ്പുറം ഫിനാന്‍സ് മാത്രമാണ് നേരിയ നഷ്ടത്തോടെ ക്ലോസ് ചെയ്തത്. ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില 17 ശതമാനത്തിലേറെ ഉയര്‍ന്നപ്പോള്‍ മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസിന്റെ വില 13 ശതമാനത്തിലേറെയും ഉയര്‍ന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine