

ബാങ്കിംഗ് മേഖലയുടെ കരുത്തില്‍ ദിവസത്തിന്റെ രണ്ടാം പകുതിയില്‍ വിപണി കുതിച്ചു. നിക്ഷേപകര്‍ ലാഭമെടുപ്പിന് തുനിഞ്ഞതോടെ ഇന്നലെ ഇടിഞ്ഞ വിപണി ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ നാളെ പുറത്തിറക്കും. അതിനായുള്ള കാത്തിരിപ്പിലാണ് വിപണി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ ഇടിവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ത്രൈമാസത്തേതിനേക്കാള്‍ വര്‍ധന ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
സെന്‍സെക്‌സ് 431.64 പോയ്ന്റ് ഉയര്‍ന്ന് 44259.74 പോയ്ന്റിലും നിഫ്റ്റി 128.60 പോയന്റ് ഉയര്‍ന്ന് 12987 പോയ്ന്റിലും ഇന്ന് ക്ലോസ് ചെയ്തു. ഏകദേശം 1726 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 986 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 176 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഹിന്‍ഡാല്‍കോ, ശ്രീ സിമന്റ്‌സ് തുടങ്ങിയവയ്ക്ക് നിഫ്റ്റിയില്‍ നേട്ടമുണ്ടാക്കാനായി. ഐഷര്‍ മോട്ടോര്‍സ്, ബിപിസിഎല്‍, മാരുതി സുസുകി, ഒഎന്‍ജിസി, എച്ച് ഡി എഫ് സി ലൈഫ് തുടങ്ങിയവയ്ക്ക് കാലിടറുകയും ചെയ്തു.
മെറ്റല്‍ സൂചികയാണ് ഇന്ന് ഏറെ നേട്ടമുണ്ടാക്കിയത്. നാലു ശതമാനം വര്‍ധന.
കേരള ഓഹരികളില്‍ ബഹുഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. 20 ഓഹരികളുടെ വിലയില്‍ വര്‍ധനവുണ്ടായപ്പോള്‍ ഏഴ് ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.
പാറ്റ്‌സ്പിന്‍ ഇന്ത്യ (4.83 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (3.77 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.71 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.20 ശതമാനം), എഫ്എസിടി (3.14 ശതമാനം), ഹാരിസണ്‍സ് മലയാളം (2.85 ശതമാനം), കിറ്റെക്‌സ് (2.47 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ (2.41 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (2.35 ശതമാനം), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.83 ശതമാനം), നിറ്റ ജലാറ്റിന്‍ (1.52), ഫെഡറല്‍ ബാങ്ക് (1.27 ശതമാനം), അപ്പോളോ ടയേഴ്‌സ് (1.24 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.20 ശതമാനം), എവിറ്റി (1.08 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.72 ശതമാനം), ധനലക്ഷ്മി ബാങ്ക് (0.56), കേരള ആയുര്‍വേദ (0.21 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.14 ശതമാനം), കെഎസ്ഇ (0.05 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള ഓഹരികള്‍.
ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.87 ശതമാനം), സിഎസ്ബി ബാങ്ക് (1.99 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (0.90 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.90 ശതമാനം). മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (0.75 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (0.14 ശതമാനം), ആസ്റ്റര്‍ ഡി എം (0.06 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ കേരള ഓഹരികള്‍.
Read DhanamOnline in English
Subscribe to Dhanam Magazine