Top

മുന്നേറ്റം തുടര്‍ന്ന് ഓഹരി വിപണി

കഴിഞ്ഞ വാരത്തിന്റെ അവസാന വ്യാപാര ദിനം മുതലുള്ള ഉയര്‍ച്ച ഇന്നും തുടര്‍ന്ന് ഓഹരി വിപണി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക്, ഇന്‍ഫോസിസ് എന്നീ ബ്ലൂ ചിപ് കമ്പനികളുടെ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നിട്ടു കൂടി സെന്‍സെക്‌സ് 39 പോയ്ന്റ്, 0.10 ശതമാനം, ഉയര്‍ന്ന് 39,113.47 ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചികയില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കിയ കമ്പനി ഇന്‍ഡസ് ഇന്‍ഡ് ബാങ്കാണ്. ആറു ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

നിഫ്റ്റി പത്ത് പോയ്ന്റ്, അഥവാ 0.084 ശതമാനം ഉയര്‍ന്ന് 11,559ലെത്തി.

മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിര്‍ണായകമായ ഒരു പ്രഖ്യാപനം റിയാല്‍റ്റി സ്റ്റോക്കുകളില്‍ ഇന്ന് ഉണര്‍വുണ്ടാക്കി. നഗര, ഗ്രാമ പ്രദേശങ്ങളിലെ പ്രോപ്പര്‍ട്ടി വില്‍പ്പന നടക്കുമ്പോഴുള്ള സ്റ്റാമ്പ് ഡ്യൂട്ടിയും മറ്റ് നികുതികളും വെട്ടിക്കുറയ്ക്കുമെന്ന പ്രഖ്യാപനമാണ് റിയാല്‍റ്റി കമ്പനികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നത്. ഡിഎല്‍എഫിന്റെ ഓഹരി വില 10 ശതമാനത്തോളം ഉയര്‍ന്നു.

ഏഷ്യന്‍ ഓഹരി വിപണികളും ഉണര്‍വിലാണ്. എണ്ണ വില സ്റ്റെഡിയായി തുടര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

13ഓളം കേരള കമ്പനികള്‍ ഇന്ന് നേട്ടം രേഖപ്പെടുത്തി. ബാങ്കിംഗ് ഓഹരികളില്‍ സിഎസ്ബി ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഫെഡറല്‍ ബാങ്കിന്റെ ഓഹരി വില ഒരു ശതമാനത്തോളം താഴ്ന്നു. ജിയോജിത് ഓഹരി വില രണ്ടുശതമാനത്തിലേറെ ഇന്ന് ഉയര്‍ന്നു.

മണപ്പുറം, മുത്തൂറ്റ്, മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ഓഹരി വിലകള്‍ എല്ലാം ഇന്ന് താഴ്ചയാണ് രേഖപ്പെടുത്തിയത്. റബ്ഫില ഇന്റര്‍നാഷണല്‍ (8.43%), കിറ്റെക്‌സ് (7.47%) എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചു.

  • അപ്പോളോ ടയേഴ്‌സ് 135.30 +2.46%
  • ആസ്റ്റര്‍ ഡി എം 143 -0.87%
  • എവിറ്റി 47.50 -1.66%
  • കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 132.50 -1.89%
  • കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 365.05 +0.66%
  • സിഎസ്ബി ബാങ്ക് 231.75 +0.85%
  • ധനലക്ഷ്മി ബാങ്ക് 15.45 -0.64%
  • ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 34.00 -2.02%
  • എഫ്എസിടി 49.40 -1%
  • ഫെഡറല്‍ ബാങ്ക് 56.10 -1.06%
  • ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 40.05 +2.44%
  • ഹാരിസണ്‍സ് മലയാളം 97.35 -3.78%
  • ഇന്‍ഡിട്രേഡ് (ജെആര്‍ജി) 25.25 -0.59%
  • കേരള ആയുര്‍വേദ 63.90 +1.27%
  • കിറ്റെക്‌സ് 114.70 +7.47%
  • കെഎസ്ഇ 1751 +0.01%
  • മണപ്പുറം ഫിനാന്‍സ് 155.30 -1.68%
  • മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 473.60 -1.35%
  • മുത്തൂറ്റ് ഫിനാന്‍സ് 1196.40 -0.92%
  • നിറ്റ ജലാറ്റിന്‍ 168.05 -2.72%
  • പാറ്റ്‌സ്പിന്‍ ഇന്ത്യ 6.49 +4.85%
  • റബ്ഫില ഇന്റര്‍നാഷണല്‍ 43.10 +8.43%
  • സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.49 +0.81%
  • വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.97
  • വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 87.25 +4.99%
  • വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 176.40 +0.28%
  • വണ്ടര്‍ലാ ഹോളിഡേയ്‌സ് 185.10 -0.72%

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it