ഓഹരി വിപണിയില്‍ ബുള്‍ തരംഗം തുടരുന്നു; സര്‍വകാല റെക്കോര്‍ഡ് കുറിച്ച് സെന്‍സെക്‌സ്

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ബുള്‍ തരംഗം തുടരുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2.3 ട്രില്യണ്‍ ഡോളറിന്റെ പാക്കേജില്‍ ഒപ്പുവെച്ചതും ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ചരിത്രപരമായ വാണിജ്യ കരാറിലെത്തിയതുമാണ് വിപണിയെ ഇന്ന് ഉത്തേജിപ്പിച്ചത്.

പൊതുമേഖലാ ബാങ്കുകളുടെ ഓഹരികളും റിയാല്‍റ്റി ഓഹരികളുമാണ് ഇന്നേറെ തിളങ്ങിയത്.

സെന്‍സെക്‌സ് 380.21 പോയ്ന്റ് ഉയര്‍ന്ന് 47,353.75 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 123.95 പോയ്ന്റ് ഉയര്‍ന്ന് 13,815.15ലും.

എസ്ബിഐ ഓഹരി വില മൂന്ന് ശതമാനത്തിലേറെയാണ് ഇന്നുയര്‍ന്നത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 47,407 എന്ന സര്‍വകാല റെക്കോര്‍ഡ് തൊട്ടിരുന്നു. ടൈറ്റന്‍, എല്‍ & ടി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയെല്ലാം തിളക്കമാര്‍ന്ന നേട്ടമുണ്ടാക്കിയ ഓഹരികളാണ്. സെന്‍സെക്‌സ് സൂചികാ കമ്പനികളില്‍ 30ല്‍ 26ഉം നേട്ടമുണ്ടാക്കിയ ദിവസമാണിന്ന്.

നിഫ്റ്റി ഫാര്‍മ സെക്ടര്‍ സൂചിക ഒഴികെ മറ്റെല്ലാം ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തി. നിഫ്റ്റി റിയാല്‍റ്റിയും നിഫ്റ്റി മെറ്റല്‍ സൂചികയും രണ്ടര ശതമാനത്തിലേറെ ഉയര്‍ന്നു.

ബിഎസ്ഇ സ്‌മോള്‍ കാപ് സൂചിക ഒന്നര ശതമാനത്തിലേറെ ഉയര്‍ന്നപ്പോള്‍ മിഡ് കാപ് സൂചിക 0.8 ശതമാനമാണ് ഉയര്‍ച്ച രേഖപ്പെടുത്തിയത്. ബ്രിട്ടന്‍ - യൂറോപ്യന്‍ യൂണിയന്‍ ധാരണ ഇന്ന് ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ കുതിച്ചുയരാന്‍ കാരണമായി.

വിദേശവിപണികളും ഇന്ന് അത്യുത്സാഹത്തിലായിരുന്നു.


കേരള കമ്പനികളുടെ പ്രകടനം


എട്ടോളം കേരള കമ്പനികള്‍ക്ക് മാത്രമാണ് ഇന്ന് നേ്ട്ടമുണ്ടാക്കാനാകാതെ പോയത്. റബ്ഫില ഓഹരി വില ഇന്ന് 11.92 ശതമാനത്തോളം ഉയര്‍ന്നു. ധനലക്ഷ്മി ബാങ്ക്, ഹാരിസണ്‍ മലയാളം ഓഹരികള്‍ നാല് ശതമാനത്തിലേറെ ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളും മൂന്ന് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

അപ്പോളോ ടയേഴ്‌സ് 177.40


ആസ്റ്റര്‍ ഡി എം 165.25

എവിറ്റി 48.70

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 127.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 362.20


സിഎസ്ബി ബാങ്ക് 222.20


ധനലക്ഷ്മി ബാങ്ക് 13.30


ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 34.00


എഫ്എസിടി 54.30


ഫെഡറല്‍ ബാങ്ക് 67.35


ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 56.35

ഹാരിസണ്‍സ് മലയാളം 117.90

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 37.70

കേരള ആയുര്‍വേദ 48.90

കിറ്റെക്‌സ് 110.50

കെഎസ്ഇ 2097.95

മണപ്പുറം ഫിനാന്‍സ് 167.35


മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 410.55

മുത്തൂറ്റ് ഫിനാന്‍സ് 1224.00


നിറ്റ ജലാറ്റിന്‍ 174.70

പാറ്റ്‌സ്പിന്‍ ഇന്ത്യ 5.85

റബ്ഫില ഇന്റര്‍നാഷണല്‍ 61.05

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.08

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.83


വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 92.80

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 191.00

വണ്ടര്‍ലാ ഹോളിഡേയ്‌സ് 207.65

Related Articles
Next Story
Videos
Share it