Top

തുടര്‍ച്ചയായ രണ്ടാം ദിവസവും സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 175 പോയ്ന്റ് ഉയര്‍ന്ന് 9490 ലും സെന്‍സെക്‌സ് 595 പോയ്ന്റ് ഉയര്‍ന്ന് 32,201 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹന മേഖലയിലെ ഓഹരികളും സ്വകാര്യ ബാങ്ക് ഓഹരികളുമാണ് വിപണിയെ നയിച്ചത്.
പൊതുമേഖലാ ബാങ്കുകളുടെ സൂചിക ഒഴികെയുള്ള മറ്റെല്ലാ സൂചികകളും ഇന്ന് ഉയര്‍ന്നു നിന്നു.

നിഫ്റ്റിയിലെ 41 ഓഹരികളും നേട്ടത്തിലായിരുന്നു. സീ എന്റര്‍ടെയ്ന്‍മെന്റ്, ഐഷര്‍ മോട്ടേഴ്‌സ്, എല്‍ ആന്‍ഡ് ടി, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ മുഖ്യ ഓഹരികള്‍.

സെന്‍സെക്‌സ് സൂചികയിലെ 27 ഓഹരികളും ഇന്ന് ഗ്രീന്‍ സോണിലായിരുന്നു.

കേരള കമ്പനികളില്‍ മുന്നില്‍ എവിറ്റി

സെന്‍സെക്‌സിന്റെ ചുവടുപറ്റി കേരള കമ്പനികളും ഇന്ന നേട്ടത്തിലായിരുന്നു. അഞ്ച് കമ്പനികള്‍ ഒഴികെ ബാക്കിയെല്ലാം ഇന്ന് ഗ്രീന്‍ സോണില്‍ നിലനിന്നു. ശതമാനക്കണക്കില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് എവിറ്റി ഓഹരികളാണ്. ഓഹരി വില 13.61 ശതമാനം ഉയര്‍ന്ന് 40.90 രൂപയിലെത്തി. 10.94 ശതമാനം നേട്ടത്തോടെ വണ്ടര്‍ലാ ഹോളിഡേയ്‌സാണ് തൊട്ടു പിന്നില്‍. കേരള ആയുര്‍വേദ 7 ശതമനം നേട്ടമുണ്ടാക്കി. അപ്പോളോ ടയേഴ്‌സ് (3.38 ശതമാനം), ഹാരിസണ്‍സ് മലയാളം(3.05 ശതമാനം), റബ്ഫില(1.51 ശതമാനം) വി-ഗാര്‍ഡ് (1.40 ശതമാനം), ഫാക്ട് (1.26 ശതമാനം), കിറ്റെക്‌സ്(1.01 ശതമാനം), ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ (0.33 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. കെഎസ്ഇയുടെ വിലയില്‍ ഇന്ന് മാറ്റമുണ്ടായില്ല.

പാദഫലത്തിലെ ഇടിവിലും ഫെഡറല്‍ ബാങ്ക് ഓഹരി നേട്ടത്തില്‍

സ്വകാര്യ ബാങ്കുകളുടെ മൊത്തത്തിലുള്ള പ്രകടനം കേരളത്തിലെ ബാങ്കുകളിലും പ്രതിഫലിച്ചു. ഫെഡറല്‍ ബാങ്കിന്റെ നാലാം പാദഫലത്തില്‍ ഇടിവുണ്ടായെങ്കിലും അത് ഓഹരി വിലയെ ബാധിച്ചില്ല. ഓഹരി വില ഇന്ന് 4.27 ശതമാനം ഉയര്‍ന്ന് 42.75 രൂപയിലെത്തി.. ധനലക്ഷ്മി ബാങ്ക് തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായിരുന്നു. ഓഹരി വില 1.69 ശതമാനം വര്‍ധിച്ച്് 10.25 രൂപയായി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 1.02 ശതമാനവും സിഎസിബി ബാങ്ക് 1.94 ശതമാനവും നേട്ടമുണ്ടാക്കി.
ധനകാര്യ മേഖലയിലെ മറ്റ് ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ഓഹരി വില 4.39 ശതമാനം വര്‍ധിച്ച 274.75 രൂപയും മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 0.19 ശതമാനം വര്‍ധിച്ച് 845.65 രൂപയും മണപ്പുറം ഓഹരി വില 0.25 ശതമാനം വര്‍ധിച്ച് 120 രൂപയുമായി. ജിയോജിത്തിന്റെ ഓഹരി വിലയില്‍ മാറ്റമില്ല. ഇന്‍ഡിട്രേഡ് ഓഹരി വില 0.81 ശതമാനം വര്‍ധിച്ച് 18.65 രൂപയിലെത്തി.

കൊച്ചിന്‍ മിനറല്‍സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, നിറ്റ ജെലാറ്റിന്‍, വെര്‍ട്ടെക്‌സ്, വിക്ടറി പേപ്പര്‍ എന്നിവയാണ് ഇന്ന് നഷ്ടമുണ്ടാക്കിയ ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it