ഓട്ടോ, മെറ്റല്‍ മേഖലകൾ കരുത്തായി: ഓഹരി സൂചികയില്‍ നേട്ടം

ഓട്ടോ, റിയല്‍റ്റി, മെറ്റല്‍ ഓഹരികള്‍ കരുത്ത് കാട്ടിയപ്പോള്‍ തുടര്‍ച്ചയായ ആറാം സെഷനിലും ഓഹരി വിപണിക്ക് നേട്ടം. സെന്‍സെക്‌സ് 133.14 പോയ്ന്റ് ഉയര്‍ന്ന് 47746.22 പോയ്ന്റിലും നിഫ്റ്റി 49.40 പോയ്ന്റ് ഉയര്‍ന്ന് 13982 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. ഫാര്‍മ മേഖലയ്ക്ക് തിരിച്ചടിയുടെ ദിവസമായിരുന്നു ഇന്ന്. ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രസെനേക കോവിഡ് വാക്‌സിന് ഇന്ത്യയില്‍ അനുമതി ലഭിച്ചേക്കുമെന്ന പ്രതീക്ഷയും വിപണിക്ക് പ്രതീക്ഷയായി. 1642 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 1257 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. 177 കമ്പനികളുടെ വില മാറ്റമില്ലാതെ തുടരുന്നു.

അള്‍ട്രാടെക് സിമന്റ്, ശ്രീസിമന്റ്‌സ്, ഗ്രാസിം, ബജാജ് ഫിനാന്‍സ്, യുപിഎല്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടിസിഎസ് തുടങ്ങിയവയ്ക്ക് കാലിടറി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ ആറെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 20 എണ്ണത്തിന് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ഒരു ഓഹരിയുടെ വില മാറ്റമില്ലാതെ തുടരുന്നു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 4.17 ശതമാനം നേട്ടമുണ്ടാക്കി. 15.30 രൂപ ഉയര്‍ന്ന് 382.20 രൂപയാണ് ഇന്നത്തെ ഓഹരി വില. പാറ്റ്‌സ്പിന്‍, നിറ്റ ജലാറ്റില്‍, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹാരിസണ്‍സ് മലയാളം എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കേരള കമ്പനികള്‍.
5.26 ശതമാനം ഇടിവ് നേരിട്ട എഫ്എസിടിക്കാണ് ഇന്ന് കൂടുതല്‍ തളര്‍ച്ചയുണ്ടായത്. 3.40 രൂപ കുറഞ്ഞ് 61.20 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.92 ശതമാനം), കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റുട്ടൈല്‍ (3.47 ശതമാനം), ഇന്‍ഡിട്രേഡ് (2.51 ശതമാനം) തുടങ്ങിയവയ്ക്കാണ് നേട്ടമുണ്ടാക്കാനാകാതെ പോയത്. വെര്‍ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വില മാറ്റമില്ലാതെ തുടരുന്നു.

അപ്പോളോ ടയേഴ്‌സ് 179.80

ആസ്റ്റര്‍ ഡി എം 166.00

എവിറ്റി 48.55

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 125.00

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 382.20

സിഎസ്ബി ബാങ്ക് 218.15

ധനലക്ഷ്മി ബാങ്ക് 13.20

ഈസ്റ്റേണ്‍ ട്രെഡ്‌സ് 33.85

എഫ്എസിടി 61.20

ഫെഡറല്‍ ബാങ്ക് 67.25

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 56.00

ഹാരിസണ്‍സ് മലയാളം 115.80

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.85

കേരള ആയുര്‍വേദ 48.00

കിറ്റെക്‌സ് 110.90

കെഎസ്ഇ 2074.90

മണപ്പുറം ഫിനാന്‍സ് 165.50

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 400.05

മുത്തൂറ്റ് ഫിനാന്‍സ് 1209.15

നിറ്റ ജലാറ്റിന്‍ 175.80

പാറ്റ്‌സ്പിന്‍ ഇന്ത്യ 6.15

റബ്ഫില ഇന്റര്‍നാഷണല്‍ 59.50

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.06

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.84

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 95.00

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 186.70

വണ്ടര്‍ലാ ഹോളിഡേയ്‌സ് 205.60



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it