

ദിവസം മുഴുവന്‍ നീണ്ടു നിന്ന ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. എഫ്എംസിജി, ഐറ്റി ഓഹരികളുടെ കരുത്തിലാണ് ഇന്ന് സൂചിക നേട്ടത്തില്‍ അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 94.71 പോയ്ന്റ് ഉയര്‍ന്ന് 38067.93 പോയ്ന്റിലും നിഫ്റ്റി 25.10 പോയന്റ് ഉയര്‍ന്ന് 11247.50 പോയ്ന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1196 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1370 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 151 ഓഹരികളുടെ വിലയില്‍ മാറ്റമൊന്നും ഉണ്ടായതുമില്ല.
ഗ്രാസിം ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍ കമ്പനി, ടെക് മഹീന്ദ്ര, നെസ്ലെ, ഡോ റെഡ്ഡീസ് ലാബ്‌സ് എന്നിവ നേട്ടമുണ്ടാക്കിയപ്പോള്‍ ബിപിസിഎല്‍, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവക്ക് കാലിടറി. ഇന്നലത്തേതിന് വിപരീതമായി എഫ്എംസിജി മേഖല നേട്ടമുണ്ടാക്കി. ഐറ്റി, ഫാര്‍മ മേഖലയിലും വില ഉയര്‍ന്നു. എന്നാല്‍ മെറ്റല്‍, ഊര്‍ജം, ഇന്‍ഫ്രാ മേഖലകളിലെ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും കോവിഡ് വ്യാപനവും ആഗോള വിപണിയെ പിന്നോട്ടടിപ്പിച്ച ദിവസം കൂടിയായിരുന്നു ഇന്ന്.
കേരള കമ്പനികള്‍ പകുതിയും നേട്ടമുണ്ടാക്കിയപ്പോള്‍ പകുതി ഓഹരികള്‍ക്ക് വിപണിയില്‍ കാലിടറി. 7.36 ശതമാനെ ഉയര്‍ച്ചയോടെ ഇന്‍ഡിട്രേഡ് നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നിലുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളായ കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കേരള ആയുര്‍വേദ എന്നിവയ്ക്ക് പുറമേ വിക്ടറി പേപ്പര്‍ പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ്, ഹാരിസണ്‍സ് മലയാളം, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, നിറ്റ ജലാറ്റിന്‍, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്,ഈസ്റ്റേണ്‍ ട്രെഡ്‌സ്, അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ എന്നിവയും നേട്ടമുണ്ടാക്കി.
ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഓഹരിയില്‍ 4.81 ശതമാനം ഇടിവ് നേരിട്ടു. റബ്ഫില ഇന്റര്‍നാഷണല്‍, എഫ്എസിടി, കിറ്റെക്‌സ്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വണ്ടര്‍ലാ ഹോളിഡേയ്‌സ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സിഎസ്ബി ബാങ്ക്, കെഎസ്ഇ, എവിറ്റി നാച്വറല്‍സ്, മണപ്പുറം ഫിനാന്‍സ് എന്നീ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വിലയില്‍ ഇന്നു മാറ്റമൊന്നും ഉണ്ടായില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine
Read DhanamOnline in English
Subscribe to Dhanam Magazine