നാലു ദിവസത്തെ നേട്ടത്തിന് വിരാമം ഓഹരി വിപണിയില്‍ ഇടിവ്

നാലു ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ ഇടിവ് രേഖപ്പെടുത്തി ഓഹരി വിപണി. സെന്‍സെക്‌സ് 983.58 പോയ്ന്റ് ഇടിഞ്ഞ് 48782.36 പോയ്ന്റിലും നിഫ്റ്റി 263.80 പോയ്ന്റ് ഇടിഞ്ഞ് 14631.10 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 1332 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1554 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 166 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. എച്ച് ഡി എഫ് സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യന്‍ പെയ്ന്റ്‌സ് തുടങ്ങിയവയുടെ വിലയില്‍ ഇടിവ് ഉണ്ടായപ്പോള്‍ ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഡിവിസ് ലാബ്‌സ്, ഗ്രാസിം, ഐഒസി തുടങ്ങിയവ നേട്ടമുണ്ടാക്കി.

ബാങ്ക്, ഓട്ടോ തുടങ്ങിയ ഓഹരികളുടെ വന്‍തോതിലുള്ള വിറ്റഴിക്കലിനാണ് വിപണി ഇന്ന് സാക്ഷ്യം വഹിച്ചത്. കോവിഡിനെ തുടര്‍ന്നുള്ള പ്രാദേശിക ലോക്ക് ഡൗണ്‍ പ്രഖ്യാപനങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ അടുത്ത ദിവസം നടക്കാനിരിക്കുന്ന വോട്ടെണ്ണലും വിപണിയെ സ്വാധീനിച്ചു.
ബാങ്ക്, ഓട്ടോ, ഐറ്റി, പിഎസ്‌യു ബാങ്ക്, എഫ്എംസിജി സൂചികകളെല്ലാം 1-2 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ഫാര്‍മ സൂചികയില്‍ ഒരു ശതമാനം ഉയര്‍ച്ചയുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണിയില്‍ രണ്ടു ശതമാനത്തോളം ഇന്ന് ഇടിവുണ്ടായപ്പോള്‍ കേരള കമ്പനികളില്‍ 11 എണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. 6.85 ശതമാനം നേട്ടവുമായി ഇന്‍ഡിട്രേഡ് നേട്ടപ്പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു. അപ്പോളോ ടയേഴ്‌സ് (4.31 ശതമാനം), ഹാരിസണ്‍സ് മലയാളം (3.91 ശതമാനം), ഫെഡറല്‍ ബാങ്ക് (3.42 ശതമാനം), നിറ്റ ജലാറ്റിന്‍ (3.39 ശതമാനം), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്( 1.63 ശതമാനം) തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി. അതേസമയം കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, എഫ്എസിടി, പാറ്റ്‌സ്പിന്‍ ഇന്ത്യ, കേരള ആയുര്‍വേദ, ഈസ്റ്റേണ്‍ ട്രെഡ്‌സ്, എവിറ്റി, കല്യാണ്‍ ജൂവലേഴ്‌സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് തുടങ്ങി 18 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.

അപ്പോളോ ടയേഴ്‌സ് 216.80

ആസ്റ്റര്‍ ഡി എം 143.00

എവിറ്റി 47.70

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 120.40

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 364.95

സിഎസ്ബി ബാങ്ക് 258.60

ധനലക്ഷ്മി ബാങ്ക് 13.88

ഈസ്റ്റേണ്‍ ട്രെഡ്‌സ് 58.00

എഫ്എസിടി 109.30

ഫെഡറല്‍ ബാങ്ക് 80.20

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 51.95

ഹാരിസണ്‍സ് മലയാളം 156.80

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 32.75

കല്യാണ്‍ ജൂവലേഴ്‌സ് 59.95

കേരള ആയുര്‍വേദ 54.60

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 23.50

കിറ്റെക്‌സ് 97.50

കെഎസ്ഇ 2130.00

മണപ്പുറം ഫിനാന്‍സ് 149.30

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 368.50

മുത്തൂറ്റ് ഫിനാന്‍സ് 1159.75

നിറ്റ ജലാറ്റിന്‍ 173.95

പാറ്റ്‌സ്പിന്‍ ഇന്ത്യ 4.60

റബ്ഫില ഇന്റര്‍നാഷണല്‍ 67.05

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.95

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.79

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 100.00

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 223.45

വണ്ടര്‍ലാ ഹോളിഡേയ്‌സ് 177.95


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it