നാലുദിവസത്തെ നഷ്ടത്തിനൊടുവില്‍ വിപണിയില്‍ ഇന്ന് നേട്ടം

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച് ഡി എഫ് സി ബാങ്ക് എന്നീ ഓഹരികളുടെ മുന്നേറ്റത്തിന്റെ പിന്‍ബലത്തില്‍ സെന്‍സെക്‌സ് 748 പോയ്ന്റ് ഇന്ന് ഉയര്‍ന്നു

kerala company today
-Ad-

നാല് ദിവസം തുടര്‍ച്ചയായി താഴ്ന്ന ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയാണ് ഇന്ന് വിപണിയുടെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്ന ഓഹരികള്‍. സെന്‍സെക്‌സ് 748 പോയ്ന്റ് ഉയര്‍ന്ന് 37,688 ല്‍ ക്ലോസ് ചെയ്തു. റിലയന്‍സ് ഓഹരി വില ഇന്ന് ഏഴ് ശതമാനത്തോളം ഉയര്‍ന്നു.

നിഫ്റ്റി 204 പോയ്ന്റ് ഉയര്‍ന്ന് 11,095ല്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് രണ്ടു ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ നിഫ്റ്റി ഇന്ന് ഉയര്‍ന്നത് 1.87 ശതമാനമാണ്.

എച്ച് ഡി എഫ് സി ബാങ്ക് ഓഹരി നാല് ശതമാനം ഉയര്‍ന്ന് 1,041 രൂപയിലെത്തി. ആദിത്യപുരിയുടെ പിന്‍ഗാമിയായി ശശിധര്‍ ജഗദീശനെ നിയമിച്ച വിവരം പുറത്തുവന്നതാണ് ബാങ്കിന്റെ ഓഹരികളെ ഇന്ന് സ്വാധീനിച്ച ഘടകം. ബാങ്കിന്റെ സാരഥ്യത്തില്‍ ഇനി ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചതോടെ നിക്ഷേപകരിലുണ്ടായ ഒരു സംശയം ഇന്ന് മാറി.

-Ad-

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളുടെ സാധ്യതകളില്‍ നിഴല്‍ വീഴ്ത്തുന്ന ഉത്തരവില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് ഐറ്റി ഓഹരികളില്‍ ഇന്ന് ഇടിവുണ്ടായി. നിഫ്റ്റി ഐടി സെക്ടര്‍ സൂചിക ഒഴികെ മറ്റെല്ലാ സെക്ടര്‍ സൂചികകളും ഇന്ന് ഗ്രീന്‍ സോണിലായിരുന്നു.

ആഗോള വിപണികളില്‍ ഇന്ന് യൂറോപ്യന്‍ ഓഹരികളുടേതും മങ്ങിയ പ്രകടനമായിരുന്നു. ഏഷ്യന്‍ വിപണികളില്‍ ചൈനീസ് വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികളില്‍ അഞ്ച് ഓഹരികളൊഴികെ മറ്റെല്ലാം ഇന്ന് നേട്ടത്തിലായിരുന്നു. ബാങ്കുകളില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. സിഎസ്ബിബാങ്ക് നാല് ശതമാനത്തിലധികം നഷ്ടമുണ്ടാക്കിയപ്പോള്‍ ഫെഡറല്‍ ബാങ്കും ധനലക്ഷ്മി ബാങ്കും ഒരു ശതമാനത്തിനു താഴെ നഷ്‌ത്തെ പിടിച്ചു നിര്‍ത്തി. എന്‍ബിഎഫ്‌സികളില്‍ മണപ്പുറം ഫിനാന്‍സ് മാത്രമാണ് നഷ്ടമുണ്ടാക്കിയത്. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 3 ശതമാനത്തിലധികവും മുത്തൂറ്റ് ഫിനാന്‍സ് 0.31 ശതമാനവും നേട്ടമുണ്ടാക്കി. 15 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ നിറ്റാജെലാറ്റിനാണ് ഇന്ന് കേരള കമ്പനികളില്‍ മുന്നില്‍. ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, വിക്ടറി പേപ്പര്‍ എന്നീ ഓഹരികള്‍ ഇന്ന് ഏഴു ശതമാനത്തിനു മുകളില്‍ വളര്‍ച്ച നേടി. ആറ് ശതമാനത്തിലധികം വില വര്‍ധിച്ച് അപ്പോളോ ടയേഴ്‌സും ഇന്ന് മികച്ച പ്രകടനം കാഴ്ചവച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here