ചാഞ്ചാട്ടങ്ങളുടെ ദിനം, സെന്‍സെക്‌സ് നേരിയ നേട്ടത്തില്‍

ശക്തമായ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ സെന്‍സെക്‌സ് നേരിയ നേട്ടത്തിലും നിഫ്റ്റി നേരിയ ഇടിവിലും വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്‌സ് 12.78 പോയ്ന്റ് ഉയര്‍ന്ന്് 51,544.30 പോയ്ന്റിലും നിഫ്റ്റി 10 പോയ്ന്റ് താഴ്ന്ന് 15163.30 പോയ്ന്റിലുമാണ്. 1400 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കിയപ്പോള്‍ 1520 ഓഹരികള്‍ക്ക് കാലിടറി. 159 ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
ഐറ്റിസി, ഗെയ്ല്‍, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ തുടങ്ങിയ പ്രമുഖ ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. എന്നാല്‍ അദാനി പോര്‍ട്ട്‌സ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്‌സിസ് ബാങ്ക്, വിപ്രോ തുടങ്ങിയവ നേട്ടമുണ്ടാക്കി. ബാങ്ക്, ഐറ്റി മേഖല മാത്രമാണ് ഇന്ന് പിടിച്ചു നിന്നത്. മെറ്റല്‍, ഫാര്‍മ, എഫ്എംസിജി, എനര്‍ജി മേഖലകളില്‍ ഒരു ശതമാനത്തിന്റെ ഇടിവ് ഉണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികള്‍ നേട്ടമുണ്ടാക്കിയ ദിനം. 16 ഓഹരികളുടെ വിലയുയര്‍ന്നു. 7.57 ശതമാനം നേട്ടമുണ്ടാക്കി ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസാണ് പട്ടികയില്‍ മുന്നില്‍. കെഎസ്ഇ(5 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (4.51 ശതമാനം), ഹാരിസണ്‍സ് മലയാളം (4.04 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (4.03 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (3.20 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (3.14 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്.
അതേസമയം, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ്, എഫ്എസിടി തുടങ്ങി 11 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്‌സ് 239.70

ആസ്റ്റര്‍ ഡി എം 148.55

എവിറ്റി 47.20

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 135.60

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 351.20

സിഎസ്ബി ബാങ്ക് 221.70

ധനലക്ഷ്മി ബാങ്ക് 13.51

ഈസ്റ്റേണ്‍ ട്രെഡ്‌സ് 51.00

എഫ്എസിടി 80.00

ഫെഡറല്‍ ബാങ്ക് 83.10

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 57.55

ഹാരിസണ്‍സ് മലയാളം 119.65

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.60

കേരള ആയുര്‍വേദ 51.25

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 26.25

കിറ്റെക്‌സ് 105.50

കെഎസ്ഇ 495.65

മണപ്പുറം ഫിനാന്‍സ് 176.05

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 416.00

മുത്തൂറ്റ് ഫിനാന്‍സ് 1316.00

നിറ്റ ജലാറ്റിന്‍ 171.50

പാറ്റ്‌സ്പിന്‍ ഇന്ത്യ 5.63

റബ്ഫില ഇന്റര്‍നാഷണല്‍ 62.45

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.21

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.77

വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 109.75

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 225.00

വണ്ടര്‍ലാ ഹോളിഡേയ്‌സ് 214.05

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it