Begin typing your search above and press return to search.
തുടര്‍ച്ചയായ മൂന്നാം ദിനത്തിലും ഇടിഞ്ഞ് ഓഹരി സൂചികകള്‍

ആഗോള വിപണിയില്‍ നിന്നുള്ള പ്രതികൂല സൂചനകള്‍ വിനയായതോടെ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും താഴോട്ട്. സെന്‍സെക്‌സ് 379.14 പോയ്ന്റ് ഇടിഞ്ഞ് 51,324.69 പോയ്ന്റിലും നിഫ്റ്റി 89.90 പോയ്ന്റ് ഇടിഞ്ഞ് 15119 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു. 1609 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍, 1316 ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. 151 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ബജാജ് ഫിനാന്‍സ്, നെസ്ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര & മഹീന്ദ്ര, ശ്രീ സിമന്റ്‌സ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. അതേസമയം, ഒഎന്‍ജിസി, ഗെയ്ല്‍, ബിപിസിഎല്‍, ഐഒസി, എന്‍ടിപിസി തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. ഓട്ടോ ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല. പൊതുമേഖലാ ബാങ്കുകള്‍, ഐറ്റി, മെറ്റല്‍, എനര്‍ജി ഓഹരികള്‍ നേട്ടമുണ്ടാക്കി. സ്വകാര്യവത്കരണത്തെ കുറിച്ചുള്ള പ്രതീക്ഷകളാണ് പൊതുമേഖലാ ബാങ്കുകള്‍ക്ക് തുണയായത്.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളുടേത് സമ്മിശ്ര പ്രകടനമായിരുന്നു. 14 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 13 എണ്ണം് നേട്ടമുണ്ടാക്കാനാകാതെ പോകുകയും ഒന്ന് വിലയില്‍ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു.
എഫ്എസിടിയാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയ കേരള കമ്പനി. 4.90 രൂപ വര്‍ധിച്ച് ഓഹരി വില 80.30 രൂപയിലെത്തി. 6.50 ശതമാനം നേട്ടം. സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡിട്രേഡ്, സിഎസ്ബി ബാങ്ക്, വിക്ടറി പേപ്പര്‍ & ബോര്‍ഡ്‌സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, നിറ്റ ജലാറ്റിന്‍ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്.
അതേസമയം, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, അപ്പോളോ ടയേഴ്‌സ്, മുത്തൂറ്റ് ഫിനാന്‍സ്, റബ്ഫില ഇന്റര്‍നാഷണല്‍, കെഎസ്ഇ, വണ്ടര്‍ലാ ഹോളിഡേയ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, കേരള ആയുര്‍വേദ തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ കേരള ഓഹരികളില്‍പെടുന്നു. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വിലയാണ് മാറ്റമില്ലാതെ തുടരുന്നത്.
അപ്പോളോ ടയേഴ്‌സ് 236.05
ആസ്റ്റര്‍ ഡി എം 150.40
എവിറ്റി 46.05
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 137.00
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 365.55
സിഎസ്ബി ബാങ്ക് 227.90
ധനലക്ഷ്മി ബാങ്ക് 14.53
ഈസ്റ്റേണ്‍ ട്രെഡ്‌സ് 50.00
എഫ്എസിടി 80.30
ഫെഡറല്‍ ബാങ്ക് 86.75
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 55.35
ഹാരിസണ്‍സ് മലയാളം 122.40
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.00
കേരള ആയുര്‍വേദ 48.65
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 26.45
കിറ്റെക്‌സ് 104.70
കെഎസ്ഇ 2370.00
മണപ്പുറം ഫിനാന്‍സ് 176.00
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 393.35
മുത്തൂറ്റ് ഫിനാന്‍സ് 1292.40
നിറ്റ ജലാറ്റിന്‍ 170.95
പാറ്റ്‌സ്പിന്‍ ഇന്ത്യ 5.00
റബ്ഫില ഇന്റര്‍നാഷണല്‍ 57.35
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.95
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.77
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 96.50
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 229.00
വണ്ടര്‍ലാ ഹോളിഡേയ്‌സ് 205.05
Next Story