

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഓഹരി വിപണിയില്‍ ഏറെ നേരം വ്യാപാരം തടസ്സപ്പെട്ടെങ്കിലും വൈകുന്നേരത്തോടെ പുനഃസ്ഥാപിച്ചപ്പോള്‍ കുത്തനെ വര്‍ധിച്ച് സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. വൈകുന്നേരം 5.15 ന് സെന്‍സെക്‌സ് 1030.28 പോയ്ന്റ് വര്‍ധിച്ച് 50,781.69 പോയ്ന്റിലും നിഫ്റ്റി 274.20 പോയ്ന്റ് ഉയര്‍ന്ന് 14982 പോയ്ന്റിലുമാണ്. സാധാരണ ദിവസങ്ങളിലെ ക്ലോസിംഗ് സമയമായ 3.30 നുശേഷമാണ് നാഷണല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചിലെ തകരാര്‍ പരിഹരിക്കാനായത്. നിഫ്റ്റി ബാങ്ക്, പ്രൈവറ്റ് ബാങ്ക് സൂചികള്‍ 4 ശതമാനം വീതവും പിഎസ് യു ബാങ്ക് സൂചിക 3 ശതമാനവും ഉയര്‍ന്നു. മീഡിയ, മെറ്റല്‍ സൂചികകളും നേട്ടത്തില്‍ തന്നെയാണ് ക്ലോസ് ചെയ്തത്.
എസ്ബിഐ, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍, ഡോ റെഡ്ഡീസ് ലാബ്, ടിസിഎസ്, സണ്‍ഫാര്‍മ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ഓഹരി സൂചികകളിലെ മുന്നേറ്റം നേട്ടമാക്കി കേരള ഓഹരികളും. 21 ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായി. വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് ആണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 19.65 രൂപ വര്‍ധിച്ച് 118.35 രൂപയാണ് ഇന്ന് ഓഹരി വില. 19.91 ശതമാനം നേട്ടം. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.99 ശതമാനം), ഫെഡറല്‍ ബാങ്ക് (4.37 ശതമാനം), അപ്പോളാ ടയേഴ്‌സ് (3.81 ശതമാനം), ഇന്‍ഡിട്രേഡ് (3.71 ശതമാനം), സൗത്ത് ഇന്ത്യന്‍ ബാങ്ക് (3.58 ശതമാനം), സിഎസ്ബി ബാങ്ക് (2.28 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയവില്‍ ഉള്‍പ്പെടുന്നു.
അതേസമയം കെഎസ്ഇ, ഹാരിസണ്‍സ് മലയാളം, എവിറ്റി നാച്വറല്‍, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങി ആറ് ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
അപ്പോളോ ടയേഴ്‌സ് 238.65
ആസ്റ്റര്‍ ഡി എം 151.10
എവിറ്റി 43.80
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 138.60
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 379.00
സിഎസ്ബി ബാങ്ക് 229.00
ധനലക്ഷ്മി ബാങ്ക് 13.90
ഈസ്റ്റേണ്‍ ട്രെഡ്‌സ് 50.25
എഫ്എസിടി 78.00
ഫെഡറല്‍ ബാങ്ക് 84.85
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 50.80
ഹാരിസണ്‍സ് മലയാളം 125.35
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.30
കേരള ആയുര്‍വേദ 48.05
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 26.30
കിറ്റെക്‌സ് 106.20
കെഎസ്ഇ 2330.05
മണപ്പുറം ഫിനാന്‍സ് 171.70
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 416.50
മുത്തൂറ്റ് ഫിനാന്‍സ് 1294.65
നിറ്റ ജലാറ്റിന്‍ 168.50
പാറ്റ്‌സ്പിന്‍ ഇന്ത്യ 5.26
റബ്ഫില ഇന്റര്‍നാഷണല്‍ 59.35
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.96
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.78
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 118.35
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 231.35
വണ്ടര്‍ലാ ഹോളിഡേയ്‌സ് 201.95
Read DhanamOnline in English
Subscribe to Dhanam Magazine