Begin typing your search above and press return to search.
റെക്കോര്‍ഡ് നേട്ടത്തിനു ശേഷം താഴേക്ക് പതിച്ച് സൂചികകള്‍

ഇന്ന് റെക്കോര്‍ഡ് ഉയരത്തിലെത്തിയ സൂചികകള്‍ ഉയര്‍ന്ന വില്‍പ്പന സമ്മര്‍ദ്ദം താങ്ങാനാവാതെ താഴേക്ക് പതിച്ച് നേട്ടമൊന്നുമില്ലാതെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ഒരു 50184.01 പോയന്റ് എന്ന സര്‍വകാല റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയ സെന്‍സെക്‌സ് 49,624.76 പോയ്ന്റിലാണ് വ്യാപാരം അവസാനിച്ചത്. ഇന്നലത്തേതില്‍ നിന്ന് 167 പോയ്ന്റ്ാണ് ഇടിഞ്ഞത്. നിഫ്റ്റിയും 14,753.55 എന്ന പുതിയ ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. 54 പോയന്റ് താഴ്ന്ന് 14590.35 പോയ്ന്റില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ മിഡ്കാപ് സൂചിക 0.88 ശതമാനവും സ്‌മോള്‍കാപ് സൂചിക 0.68 പോയ്ന്റും ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
കേരള ഓഹരികളില്‍ ആറെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 8.73 ശതമാനം നേട്ടത്തോടെ വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ആണ് നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നില്‍. 18.95 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നത്തെ ഓഹരി വില 236 ആയി. അപ്പോളോ ടയേഴ്‌സ് (7.50), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (4.87 ശതമാനം), വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് (3.66 ശതമാനം), ആസ്റ്റര്‍ ഡി എം (1.76 ശതമാനം), എഫ്എസിടി (1.24 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ മറ്റു കമ്പനികള്‍.
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡിട്രേഡ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 22 കേരള ഓഹരികള്‍ക്കും ഇന്ന് നേട്ടമുണ്ടാക്കാനായില്ല.
അപ്പോളോ ടയേഴ്‌സ് 217.25
ആസ്റ്റര്‍ ഡി എം 161.75
എവിറ്റി 46.10
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 139.85
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 363.10
സിഎസ്ബി ബാങ്ക് 225.45
ധനലക്ഷ്മി ബാങ്ക് 13.93
ഈസ്റ്റേണ്‍ ട്രെഡ്‌സ് 40.90
എഫ്എസിടി 85.40
ഫെഡറല്‍ ബാങ്ക് 76.15
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 53.65
ഹാരിസണ്‍സ് മലയാളം 118.75
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.05
കേരള ആയുര്‍വേദ 49.40
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 27.00
കിറ്റെക്‌സ് 107.25
കെഎസ്ഇ 2100.00
മണപ്പുറം ഫിനാന്‍സ് 164.05
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 400.00
മുത്തൂറ്റ് ഫിനാന്‍സ് 1186.85
നിറ്റ ജലാറ്റിന്‍ 173.35
പാറ്റ്‌സ്പിന്‍ ഇന്ത്യ 6.49
റബ്ഫില ഇന്റര്‍നാഷണല്‍ 56.75
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.07
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.79
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 104.90
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 236.00
വണ്ടര്‍ലാ ഹോളിഡേയ്‌സ് 202.55
Next Story