തുടര്‍ച്ചയായ നാലാം ദിവസവും സൂചികകള്‍ താഴോട്ട്

തുടര്‍ച്ചയായ നാലാം ദിവസും സൂചികകള്‍ താഴോട്ട്. സെന്‍സെക്‌സ് 937.66 പോയ്ന്റാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ 47,409.93 പോയ്ന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 271.40 പോയ്ന്റ് ഇടിഞ്ഞ് 13967.50 പോയ്ന്റിലും ക്ലോസ് ചെയ്തു. 1053 ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 141 ഓഹരി വില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ 1809 ഓഹരികള്‍ക്ക് കാലിടറി.

എഫ്എംസിജി മേഖല മാത്രമാണ് ഇന്ന് പിടിച്ചു നിന്നത്. വന്‍കിട വിദേശ നിക്ഷേപകര്‍ മാറി നിന്നതാണ് ഇന്ത്യന്‍ ഓഹരി വിപണിക്ക് തിരിച്ചടിയായത്. ബാങ്കിംഗ്, ഫാര്‍മ ഓഹരികള്‍ക്കാണ് ഇന്ന് വലിയ തിരിച്ചടിയേറ്റത്. കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തില്‍ വിപണിയില്‍ ഇനിയും ചാഞ്ചാട്ടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഗെയ്ല്‍, ടൈറ്റന്‍ കമ്പനി തുടങ്ങിയവയാണ് നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികള്‍. ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, വിപ്രോ, ഐറ്റിസ്, പവര്‍ ഗ്രിഡ് കോര്‍പ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള ഓഹരികളില്‍ ആറെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. ഇന്‍ഡിട്രേഡ് (2.86 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (2.63 ശതമാനം), ഹാരിസണ്‍സ് മലയാളം (1.77 ശതമാനം), ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ (0.74 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.66 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (0.08 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, അപ്പോളോ ടയേഴ്‌സ്, കേരള ആയുര്‍വേദ, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, എഫ്എസിടി, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, മണപ്പുറം ഫിനാന്‍സ് തുടങ്ങി 22 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.

അപ്പോളോ ടയേഴ്‌സ് 201.80
ആസ്റ്റര്‍ ഡി എം 155.85
എവിറ്റി 44.70
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 132.85
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 349.90
സിഎസ്ബി ബാങ്ക് 220.25
ധനലക്ഷ്മി ബാങ്ക് 13.35
ഈസ്റ്റേണ്‍ ട്രെഡ്‌സ് 38.35
എഫ്എസിടി 75.40
ഫെഡറല്‍ ബാങ്ക് 69.80
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 53.15
ഹാരിസണ്‍സ് മലയാളം 126.35
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.00
കേരള ആയുര്‍വേദ 47.80
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 24.20
കിറ്റെക്‌സ് 104.10
കെഎസ്ഇ 2104.05
മണപ്പുറം ഫിനാന്‍സ് 154.55
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 374.65
മുത്തൂറ്റ് ഫിനാന്‍സ് 1133.00
നിറ്റ ജലാറ്റിന്‍ 172.00
പാറ്റ്‌സ്പിന്‍ ഇന്ത്യ 5.67
റബ്ഫില ഇന്റര്‍നാഷണല്‍ 55.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.00
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.77
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 100.00
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 225.80
വണ്ടര്‍ലാ ഹോളിഡേയ്‌സ് 197.10



Related Articles
Next Story
Videos
Share it