വിപണിയില്‍ ലാഭമെടുക്കലും ഭീതിയും; സെന്‍സെക്‌സ് താഴ്ന്നു, നിഫ്റ്റി ഉയര്‍ന്നു

റിലയന്‍സ് ഇന്‍ഡസ്ട്രീസിലും ഓട്ടോ, മെറ്റല്‍ ഓഹരികളിലും ഇന്ന് നിക്ഷേപകര്‍ ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ചത് ഓഹരി വിപണിയെ താങ്ങി നിര്‍ത്തി. ലാഭമെടുക്കലും എണ്ണ വിലക്കയറ്റം സൃഷ്ടിക്കുന്ന ഭീതിയും മൂലം താഴ്ചയിലേക്ക് പോയ വിപണി സൂചികകള്‍, ഇന്നലത്തേതിന് സമാനമായി വലിയ നഷ്ടമോ നേട്ടമോ ഇല്ലാതെ ക്ലോസ് ചെയ്യാനിടയാക്കിയത് ഈ ഘടകമാണ്. ബ്രെന്റ് ക്രൂഡ് വില ബാരലിന് 71 ഡോളറിലേക്ക് കയറുന്നത് വിപണിയെ ആശങ്കപ്പെടുത്തുന്നുണ്ട്.
ബിഎസ്ഇ മിഡ്കാപ് സൂചിക 1.7 ശതമാനം ഉയര്‍ച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. സ്‌മോള്‍ കാപ് സൂചിക 1.35 ശതമാനവും നേട്ടമുണ്ടാക്കി.
നിഫ്റ്റി പിഎസ് യു ബാങ്ക് സൂചിക മൂന്ന് ശതമാനത്തോളം ഉയര്‍ന്നു. പി എസ് യു ബാങ്കുകളുടെ ഓഹരി വിറ്റഴിക്കല്‍ സംബന്ധിച്ച നീക്കങ്ങള്‍ ത്വരിതപ്പെടുന്ന സൂചനകള്‍ ഇന്ന് വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. നിഫ്റ്റി മെറ്റല്‍, ഫാര്‍മ സൂചികകളും ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഭൂരിഭാഗം കേരള കമ്പനികളുടെയും ഓഹരി വിലകള്‍ ഇന്ന് ഉയര്‍ച്ച രേഖപ്പെടുത്തി. മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വിലകള്‍ ഇന്ന് എട്ടുശതമാനത്തിലേറെ ഉയര്‍ന്നു. ഇന്ന് പുറത്തുവിട്ട മികച്ച റിസള്‍ട്ട് കമ്പനിയുടെ ഓഹരി വിലയുടെ കുതിപ്പിന് കാരണമായി. 2021 സാമ്പത്തിക വര്‍ഷത്തില്‍ 3,722 കോടി രൂപയാണ് മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനം വര്‍ധന. പത്തുരൂപ മുഖവിലയുള്ള ഓഹരിക്ക് 200 ശതമാനം ലാഭവിഹിതം നല്‍കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.സിഎസ്ബി ബാങ്ക് ഓഹരി വില നാല് ശതമാനത്തിലേറെയും ധനലക്ഷ്മി ബാങ്ക് ഓഹരി വില അഞ്ചു ശതമാനത്തിലേറെയും ഇന്ന് ഉയര്‍ന്നു. കല്യാണ്‍ ജൂവല്ലേഴ്‌സ് ഓഹരി വില മൂന്നുശതമാനത്തിലേറെ കൂടി.
അപ്പോളോ ടയേഴ്‌സ് 230.10
ആസ്റ്റര്‍ ഡി എം 145.75
എവിറ്റി 64.00
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 135.60
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 377.80
സിഎസ്ബി ബാങ്ക് 319.70
ധനലക്ഷ്മി ബാങ്ക് 15.40
ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 54.90
എഫ്എസിടി 122.65
ഫെഡറല്‍ ബാങ്ക് 87.20
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 65.50
ഹാരിസണ്‍സ് മലയാളം 184.50
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.60
കല്യാണ്‍ ജൂവലേഴ്‌സ് 70.20
കേരള ആയുര്‍വേദ 57.95
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 31.80
കിറ്റെക്‌സ് 113.70
കെഎസ്ഇ 2325.00
മണപ്പുറം ഫിനാന്‍സ് 164.45
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 407.00
മുത്തൂറ്റ് ഫിനാന്‍സ് 1414.00
നിറ്റ ജലാറ്റിന്‍ 187.60
പാറ്റ്‌സ്പിന്‍ ഇന്ത്യ 6.02
റബ്ഫില ഇന്റര്‍നാഷണല്‍ 81.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 10.28
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 1.05
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 98.75
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 265.95
വണ്ടര്‍ലാ ഹോളിഡേയ്‌സ് 210.25