ഉയര്‍ന്ന കടപ്പത്ര നേട്ടം വിപണിയ്ക്ക് വിനയായി

വില്‍പ്പന സമ്മര്‍ദ്ദം ഓഹരി സൂചികകളെ വലിച്ചു താഴ്ത്തി. മൂന്നു ദിവസം തുടര്‍ച്ചയായി നേട്ടം രേഖപ്പെടുത്തിയ ഇന്ത്യന്‍ ഓഹരി സൂചികകള്‍ ആഴ്ചയിലെ അവസാന വ്യാപാരദിനത്തില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. യുഎസ് പത്തുവര്‍ഷ കടപ്പത്ര നേട്ടമാണ് വിപണിയെ ഇന്ന് സ്വാധീനിച്ച ഒരു ഘടകം.
സെന്‍സെക്‌സ് സൂചികയിലെ 30ല്‍ 26 കമ്പനികളും നിഫ്റ്റി സൂചികയിലെ 50ല്‍ 42 കമ്പനികളും ഇന്ന് നഷ്ടമാണ് രേഖപ്പെടുത്തിയത്. സ്‌മോള്‍ കാപ് സൂചിക 0.14 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍ മിഡ് കാപ് സൂചിക 0.45 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
16 കേരള കമ്പനികള്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ധനലക്ഷ്മി ബാങ്ക് ഓഹരി വില ഏഴ് ശതമാനത്തിലേറെ ഉയര്‍ന്ന് 16.09 രൂപയിലെത്തി. കേരള ആയുര്‍വേദ ഓഹരി വില നാല് ശതമാനത്തിലേറെ ഉയര്‍ന്ന് 60.75 രൂപയായി. മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില 1.72 ശതമാനം ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. റബ്ഫില ഓഹരി വില അഞ്ച് ശതമാനത്തിലേറെ ഉയര്‍ന്ന് 63.05 രൂപയായി.
അപ്പോളോ ടയേഴ്‌സ് 239.20
ആസ്റ്റര്‍ ഡി എം 141.75
എവിറ്റി 46.75
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 129.90
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 380.00
സിഎസ്ബി ബാങ്ക് 264.55
ധനലക്ഷ്മി ബാങ്ക് 16.09
ഈസ്റ്റേണ്‍ ട്രെഡ്‌സ് 64.25
എഫ്എസിടി 118.25
ഫെഡറല്‍ ബാങ്ക് 85.25
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 58.15
ഹാരിസണ്‍സ് മലയാളം 153.85
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 38.55
കേരള ആയുര്‍വേദ 60.75
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 26.30
കിറ്റെക്‌സ് 111.20
കെഎസ്ഇ 2300.00
മണപ്പുറം ഫിനാന്‍സ് 164.30
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 401.40
മുത്തൂറ്റ് ഫിനാന്‍സ് 1282.20
നിറ്റ ജലാറ്റിന്‍ 172.00
പാറ്റ്‌സ്പിന്‍ ഇന്ത്യ 5.72
റബ്ഫില ഇന്റര്‍നാഷണല്‍ 63.05
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.46
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 0.89
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 100.05
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 229.80
വണ്ടര്‍ലാ ഹോളിഡേയ്‌സ് 217.40