

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതടക്കമുള്ള അനുകൂല ഘടകങ്ങള്‍ തുണയായപ്പോള്‍ ഓഹരി വിപണിയില്‍ കുതിപ്പ്. ആഴ്ചകള്‍ക്ക് ശേഷം സെന്‍സെക്‌സ് 50000 വും സെന്‍സെക്‌സ് 15000 വും കടന്നു. അനുകൂല കോര്‍പറേറ്റ് റിസള്‍ട്ടും അനുകൂലമായ ഏഷ്യന്‍ വിപണിയുമെല്ലാം ഇന്ത്യന്‍ ഓഹരി വിപണിയുടെ കുതിപ്പിന് ശക്തിപകര്‍ന്നു.
സെന്‍സെക്‌സ് 612.60 പോയ്ന്റ് ഉയര്‍ന്ന് 50193.33 പോയ്ന്റിലും നിഫ്റ്റി 184.95 പോയ്ന്റ് ഉയര്‍ന്ന് 15108.10 പോയ്ന്റിലും ഇന്ന് വ്യാപാരം അവസാനിപ്പിച്ചു.
1946 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1144 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 164 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഓട്ടോ, ടൈറ്റന്‍, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍&ടി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. എസ്ബിഐ, ഡോ റെഡ്ഡീസ് ലാബ്‌സ്, ഐറ്റിസി, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ യഥാക്രമം 1.87 ശതമാനവും 1.28 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്തി. ഓട്ടോ സൂചിക 3.19 ശതമാനവും കാപിറ്റല്‍ ഗുഡ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, പവര്‍, ഇന്‍ഡസ്ട്രിയല്‍സ് തുടങ്ങിയവ രണ്ടു ശതമാനത്തിലധികവും നേട്ടമുണ്ടാക്കി. ടെലികോം സൂചികയില്‍ 1.66 ശതമാനവും എഫ്എംസിജിയില്‍ 0.37 ശതമാനം ഇടിവും ഉണ്ടായി.
കേരള കമ്പനികളില്‍ 18 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് ഇന്നും മികച്ച പ്രകടനമാണ് നടത്തിയത്. 12.42 ശതമാനം നേട്ടം. ഇന്‍ഡിട്രേഡ് (6 ശതമാനം), സിഎസ്ബി ബാങ്ക് (5.24 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (5 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.63 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (3.81 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.45 ശതമാനം), ഫെഡറല്‍ ബാങ്ക് (3.31 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍ പെടുന്നു. അതേസമയം ഹാരിസണ്‍സ് മലയാളം, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, എഫ്എസിടി, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങി 11 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.
Read DhanamOnline in English
Subscribe to Dhanam Magazine