Begin typing your search above and press return to search.
ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ കുതിച്ചുയര്‍ന്ന് വിപണി

ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികളുടെ കരുത്തില്‍ ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 975.62 പോയ്ന്റ് ഉയര്‍ന്ന് 50540.48 പോയ്ന്റിലും നിഫ്റ്റി 269.30 പോയ്ന്റ് ഉയര്‍ന്ന് 15175.30 പോയ്ന്റിലും ക്ലോസ് ചെയ്തു. 1909 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1140 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 157 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയവ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, ഡോ റെഡ്ഡീസ് ലാബ്‌സ്, ഐഒസി, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
നിഫ്റ്റി ബാങ്ക്, പിഎസ്‌യു ബാങ്ക് സൂചികകളില്‍ മൂന്നു ശതമാനം ഉയര്‍ച്ചയാണ് ഇന്ന് രേഖപ്പെടുത്തിയത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ 0.5 ശതമാനം ഉയര്‍ച്ചയുണ്ടായി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. റബ്ഫില ഇന്റര്‍നാഷണല്‍ 13.69 ശതമാനം നേട്ടവുമായി മുന്നില്‍ നില്‍ക്കുന്നു. കെഎസ്ഇ ലിമിറ്റഡ് (5 ശതമാനം), ഹാരിസണ്‍സ് മലയാളം (4.76 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.26 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (3.02 ശതമാനം), എവിറ്റി (2.99 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (2.91 ശതമാനം), സിഎസ്ബി ബാങ്ക് (2.55 ശതമാനം) തുടങ്ങി 20 കേരള ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. ഈസ്റ്റേണ്‍ ട്രെഡ്‌സ്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), എഫ്എസിടി, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി 9 കേരള ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.
Next Story