നേട്ടം തുടര്‍ന്ന് സൂചികകള്‍; ഓട്ടോ, എനര്‍ജി, ഇന്‍ഫ്രാ ഓഹരികള്‍ തിളങ്ങി

ചാഞ്ചാട്ടങ്ങള്‍ക്കിടയിലും നേട്ടം തുടര്‍ന്ന് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 203.01 പോയ്ന്റ് ഉയര്‍ന്ന് 59959.85 പോയ്ന്റിലും നിഫ്റ്റി 49.80 പോയ്ന്റ് ഉയര്‍ന്ന് 17786.80 പോയ്ന്റിലും ക്ലോസ് ചെയ്തു.

ആഗോള വിപണി ദുര്‍ബലമായിരുന്നെങ്കിലും ലാര്‍ജ്ക്യാപ് ഓഹരികളുടെ കരുത്തില്‍ ഇന്ത്യന്‍ വിപണി നേട്ടമുണ്ടാക്കി.
1470 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 1868 ഓഹരികളുടെ വില ഇടിഞ്ഞു. 114 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
മാരുതി, റിലയന്‍സ്, എന്‍ടിപിസി, പവര്‍ഗ്രിഡ്, മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ടൈറ്റന്‍, കൊട്ടക് ബാങ്ക്, നെസ്ലെ ഇന്ത്യ തുടങ്ങിയവ നേട്ടമുണ്ടാക്കിയ പോയ ഓഹരികളില്‍പ്പെടുന്നു. എന്നാല്‍ ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, സണ്‍ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
ഓട്ടോ സൂചിക 1.66 ശതമാനവും എനര്‍ജി 1.39 ശതമാനവും ഇന്‍ഫ്ര 0.96 ശതമാനവും നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ നഷ്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
11 കേരള കമ്പനി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. കേരള ആയുര്‍വേദ (9.65 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.99 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.37 ശതമാനം), ഇന്‍ഡിട്രേഡ് (2.95 ശതമാനം), സിഎസ്ബി ബാങ്ക് (1.71 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (1.51 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (1.51 ശതമാനം), കെഎസ്ഇ (1.30 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനികളില്‍പ്പെടുന്നു.
അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഹാരിസണ്‍സ് മലയാളം, വണ്ടര്‍ലാ ഹോളിഡേയ്‌സ്, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, എഫ്എസിടി തുടങ്ങി 17 കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല. അപ്പോളോ ടയേഴ്‌സിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.
Kerala Companies ' Share Price Today

അപ്പോളോ ടയേഴ്‌സ് 288.35

ആസ്റ്റര്‍ ഡി എം 245.00

എവിറ്റി 112.00

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 224.05

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 546.80

സിഎസ്ബി ബാങ്ക് 229.30

ധനലക്ഷ്മി ബാങ്ക് 12.16

ഈസ്റ്റേണ്‍ ട്രെഡ്‌സ് 34.05

എഫ്എസിടി 116.55

ഫെഡറല്‍ ബാങ്ക് 131.30

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 48.30

ഹാരിസണ്‍സ് മലയാളം 136.00

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 36.70

കല്യാണ്‍ ജൂവലേഴ്‌സ് 104.35

കേരള ആയുര്‍വേദ 85.20

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 100.65

കിറ്റെക്‌സ് 202.85

കെഎസ്ഇ 1800.00

മണപ്പുറം ഫിനാന്‍സ് 104.65

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 311.25

മുത്തൂറ്റ് ഫിനാന്‍സ് 1047.50

നിറ്റ ജലാറ്റിന്‍ 564.50

പാറ്റ്‌സ്പിന്‍ ഇന്ത്യ 10.50

റബ്ഫില ഇന്റര്‍നാഷണല്‍ 88.00

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 112.60

സൗത്ത് ഇന്ത്യന്‍ ബാങ്ക് 13.31

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.60

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 253.45

വണ്ടര്‍ലാ ഹോളിഡേയ്‌സ് 350.55


Related Articles
Next Story
Videos
Share it