റെക്കോര്‍ഡ് ഉയരത്തില്‍ സൂചികകള്‍
പുതിയ ഉയരം കുറിച്ച് സെന്‍സെക്‌സും 52 ആഴ്ചയിലെ ഉയരത്തില്‍ നിഫ്റ്റിയും. സെന്‍സെക്‌സ് 762.10 പോയ്ന്റ് ഉയര്‍ന്ന് 62272.68 പോയ്ന്റിലും നിഫ്റ്റി 216.80 പോയ്ന്റ് ഉയര്‍ന്ന് 18484.10 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1886 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1494 ഓഹരികളുടെ വില ഇടിഞ്ഞു. 133 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
അപ്പോളോ ഹോസ്പിറ്റല്‍സ്, എച്ച് ഡി എഫ് സി ലൈഫ്, ബിപിസിഎല്‍, ഇന്‍ഫോസിസ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികളാണ്. എന്നാല്‍ സിപ്ല, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാന്‍സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
എല്ലാ സെക്ടറല്‍ സൂചികകളും നേട്ടം രേഖപ്പെടുത്തി. ഐറ്റി, ഓയ്ല്‍ & ഗ്യാസ് സൂചികകള്‍ 1-2 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്. ബിഎസ്ഇ മിഡ്കാപ് സൂചിക 0.5 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.4 ശതമാനവും നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
14 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (7.92 ശതമാനം), കേരള ആയുര്‍വേദ (4.29 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (4.03 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (3.87 ശതമാനം), എഫ്എസിടി (3.09 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍പ്പെടുന്നു.
അതേസമയം കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ, വണ്ടര്‍ലാ ഹോളിഡേയ്‌സ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ധനലക്ഷ്മി ബാങ്ക്, കെഎസ്ഇ, ഇന്‍ഡിട്രേഡ് (ജെആര്‍ജി) തുടങ്ങി 15 കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഇടിഞ്ഞു.
ഇന്നത്തെ ഓഹരി വില (രൂപയിൽ )
അപ്പോളോ ടയേഴ്‌സ്- 282.25
ആസ്റ്റര്‍ ഡി എം- 230.50
എവിറ്റി- 106.95
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍- 292.90
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്- 646.30
സിഎസ്ബി ബാങ്ക്- 216.10
ധനലക്ഷ്മി ബാങ്ക്- 14.62
ഈസ്റ്റേണ്‍ ട്രെഡ്‌സ്- 35.95
എഫ്എസിടി- 146.60
ഫെഡറല്‍ ബാങ്ക്- 133.30
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്- 46.65
ഹാരിസണ്‍സ് മലയാളം- 140.30
ഇന്‍ഡിട്രേഡ് (ജെആര്‍ജി)- 37.55
കല്യാണ്‍ ജൂവലേഴ്‌സ്- 98.85
കേരള ആയുര്‍വേദ- 85.00
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്- 90.25
കിറ്റെക്‌സ്- 190.70
കെഎസ്ഇ- 1825.60
മണപ്പുറം ഫിനാന്‍സ്- 112.00
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്- 287.00
മുത്തൂറ്റ് ഫിനാന്‍സ്- 1073.35
നിറ്റ ജലാറ്റിന്‍- 686.00
പാറ്റ്‌സ്പിന്‍ ഇന്ത്യ- 10.40
റബ്ഫില ഇന്റര്‍നാഷണല്‍- 79.50
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്- 119.45
സൗത്ത് ഇന്ത്യന്‍ ബാങ്ക്- 14.95
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്- 2.59
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്- 249.70
വണ്ടര്‍ലാ ഹോളിഡേയ്‌സ് 363.20