നേരിയ നേട്ടത്തോടെ ഓഹരി സൂചികകള്‍

പുതിയ ഉയരം കുറിച്ച് സെന്‍സെക്‌സ്. ഇന്നലെ റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്ത സെന്‍സെക്‌സ് 20.96 പോയ്ന്റ് ഉയര്‍ന്ന് 62293.64 പോയ്ന്റിലും നിഫ്റ്റി 28.70 പോയ്ന്റ് ഉയര്‍ന്ന് 18512.80 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

2029 ഓഹരികളുടെ വില ഇന്നുയര്‍ന്നു. 1361 ഓഹരികളുടെ വിലയില്‍ ഇടിഞ്ഞപ്പോള്‍ 126 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എച്ച് ഡി എഫ് സി ലൈഫ്, ടാറ്റ മോട്ടോഴ്‌സ്, ഹീറോ മോട്ടോകോര്‍പ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍പ്പെടുന്നു. എന്നാല്‍ ഐസിഐസിഐ ബാങ്ക്, നെസ്ലെ ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റന്‍ കമ്പനി, അപ്പോളോ ഹോസ്പിറ്റല്‍സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
റിയല്‍റ്റി സൂചിക 1 ശതമാനം ഉയര്‍ന്നു. ഓട്ടോ, മെറ്റല്‍, ഫാര്‍മ, സൂചികകള്‍ 0.5 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.5 ശതമാനം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
18 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 1.25 രൂപ (8.36 ശതമാനം) ഉയര്‍ന്ന് 16.20 രൂപയായി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (5.93 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (4.98 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.42 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.01 ശതമാനം), അപ്പോളോ ടയേഴ്‌സ് (3.79 ശതമാനം), ധനലക്ഷ്മി ബാങ്ക് (2.65 ശതമാനം) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.
അതേസമയം ഇന്‍ഡിട്രേഡ് (ജെആര്‍ജി), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, എഫ്എഎസിടി, കേരള ആയുര്‍വേദ, ഹാരിസണ്‍സ് മലയാളം തുടങ്ങി 11 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.
കേരള കമ്പനികളുടെ ഓഹരി വില ഇന്ന്

അപ്പോളോ ടയേഴ്‌സ് - 292.70

ആസ്റ്റര്‍ ഡി എം - 231.80

എവിറ്റി - 109.00

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ - 305.85

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് - 627.65

സിഎസ്ബി ബാങ്ക് - 218.35

ധനലക്ഷ്മി ബാങ്ക് 15.11

ഈസ്റ്റേണ്‍ ട്രെഡ്‌സ് 35.45

എഫ്എസിടി 142.45

ഫെഡറല്‍ ബാങ്ക് 132.55

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 46.80

ഹാരിസണ്‍സ് മലയാളം 138.95

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 35.90

കല്യാണ്‍ ജൂവലേഴ്‌സ് 99.90

കേരള ആയുര്‍വേദ 83.45

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 94.85

കിറ്റെക്‌സ് 193.10

കെഎസ്ഇ 1830.00

മണപ്പുറം ഫിനാന്‍സ് 113.15

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 289.00

മുത്തൂറ്റ് ഫിനാന്‍സ് 1070.10

നിറ്റ ജലാറ്റിന്‍ 682.00

പാറ്റ്‌സ്പിന്‍ ഇന്ത്യ 10.90

റബ്ഫില ഇന്റര്‍നാഷണല്‍ 78.70

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 113.40

സൗത്ത് ഇന്ത്യന്‍ ബാങ്ക് 16.20

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.68

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 252.50

വണ്ടര്‍ലാ ഹോളിഡേയ്‌സ് 364.00

Related Articles
Next Story
Videos
Share it