സൂചികകളില്‍ ഇടിവ്

ഓഹരി സൂചികകളില്‍ ഇടിവ്. സെന്‍സെക്‌സ് 419.85 പോയ്ന്റ് താഴ്ന്ന് 60613.70 പോയ്ന്റിലും നിഫ്റ്റി 128.80 ശതമാനം ഇടിഞ്ഞ് 18028.20 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. ഓട്ടോ, പി എസ് യു ബാങ്ക് ഓഹരികള്‍ വിറ്റ് നിക്ഷേപകര്‍ ലാഭമെടുപ്പിന് മുതിര്‍ന്നത് വിപണിക്ക് തിരിച്ചടിയായി. ആഗോള വിപണിയില്‍ നിന്നുള്ള സൂചനകളും പ്രതികൂലമായിരുന്നു.

1231 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. 2127 ഓഹരികളുടെ വില ഇടിഞ്ഞു. 127 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, മഹീന്ദ്ര & മഹീന്ദ്ര, ടൈറ്റന്‍ കമ്പനി തുടങ്ങിയവ നേ്ട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍പ്പെടുന്നു. എന്നാല്‍ ഹീറോ മോട്ടോകോര്‍പ്, എച്ച് ഡി എഫ് സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.
ലാഭമെടുപ്പിനെ തുടര്‍ന്ന് ഓട്ടോ, പി എസ് യു ബാങ്ക്, മെറ്റല്‍ സൂചികകള്‍ 1-2 ശതമാനം ഇടിഞ്ഞു. എല്ലാ സെക്ടറല്‍ സൂചികകളും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 1 ശതമാനം വീതം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
എട്ട് കേരള കമ്പനി ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. നിറ്റ ജലാറ്റിന്‍ 19.99 ശതമാനം നേട്ടവുമായി പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നു. 112.80 രൂപയാണ് ഇന്ന് നിറ്റ ജലാറ്റിന്‍ ഓഹരിക്ക് വര്‍ധിച്ചത്. ഇതോടെ ഓഹരി വില 676.95 രൂപയായി. 4.99 ശതമാനം നേട്ടവുമായി കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍, 4.39 ശതമാനം നേട്ടവുമായി കേരള ആയുര്‍വേദ എന്നിവ തൊട്ടുപിന്നിലുണ്ട്.
വണ്ടര്‍ലാ ഹോളിഡേയ്‌സ് (4.02 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (2.04 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (1.85 ശതമാനം), ഹാരിസണ്‍സ് മലയാളം (0.14 ശതമാനം), കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് (0.09 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല. മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, എഫ്എസിടി, ധനലക്ഷ്മി ബാങ്ക്, കല്യാണ്‍ ജൂവലേഴ്‌സ്, എവിറ്റി, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, മണപ്പുറം ഫിനാന്‍സ് തുടങ്ങി 20 കേരള കമ്പനി ഓഹരികള്‍ക്ക് ഇന്ന് നേട്ടമുണ്ടാക്കാനായില്ല.


കേരള കമ്പനികളുടെ ഓഹരി വിലകൾ

അപ്പോളോ ടയേഴ്‌സ് 293.40

ആസ്റ്റര്‍ ഡി എം 265.25

എവിറ്റി 112.70

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 275.70

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 584.30

സിഎസ്ബി ബാങ്ക് 220.20

ധനലക്ഷ്മി ബാങ്ക് 14.39

ഈസ്റ്റേണ്‍ ട്രെഡ്‌സ് 38.25

എഫ്എസിടി 123.45

ഫെഡറല്‍ ബാങ്ക് 137.95

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 46.20

ഹാരിസണ്‍സ് മലയാളം 138.80

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 38.35

കല്യാണ്‍ ജൂവലേഴ്‌സ് 102.85

കേരള ആയുര്‍വേദ 86.85

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 100.00

കിറ്റെക്‌സ് 205.00

കെഎസ്ഇ 1780.00

മണപ്പുറം ഫിനാന്‍സ് 106.00

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 293.00

മുത്തൂറ്റ് ഫിനാന്‍സ് 1105.35

നിറ്റ ജലാറ്റിന്‍ 676.95

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.00

റബ്ഫില ഇന്റര്‍നാഷണല്‍ 93.60

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 115.30

സൗത്ത് ഇന്ത്യന്‍ ബാങ്ക് 14.37

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.45

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 254.15

വണ്ടര്‍ലാ ഹോളിഡേയ്‌സ് 368.70


നവംബർ 9 ലെ ക്ളോസിങ് വില

അപ്പോളോ ടയേഴ്‌സ് 295.85

ആസ്റ്റര്‍ ഡി എം 266.05

എവിറ്റി 115.50

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 262.60

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 583.75

സിഎസ്ബി ബാങ്ക് 223.70

ധനലക്ഷ്മി ബാങ്ക് 15.22

ഈസ്റ്റേണ്‍ ട്രെഡ്‌സ് 38.45

എഫ്എസിടി 128.15

ഫെഡറല്‍ ബാങ്ക് 138.15

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 46.65

ഹാരിസണ്‍സ് മലയാളം 139.00

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 39.00

കല്യാണ്‍ ജൂവലേഴ്‌സ് 107.25

കേരള ആയുര്‍വേദ 83.20

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 99.55

കിറ്റെക്‌സ് 207.40

കെഎസ്ഇ 1795.00

മണപ്പുറം ഫിനാന്‍സ് 108.95

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 323.15

മുത്തൂറ്റ് ഫിനാന്‍സ് 1112.00

നിറ്റ ജലാറ്റിന്‍ 564.15

പാറ്റ്‌സ്പിന്‍ ഇന്ത്യ 10.80

റബ്ഫില ഇന്റര്‍നാഷണല്‍ 94.00

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 113.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 14.86

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.48

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 261.60

വണ്ടര്‍ലാ ഹോളിഡേയ്‌സ് 351.00

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it