യുദ്ധ ഭീതിയില്‍ വിപണി; അഞ്ചാം ദിവസവും ഇടിഞ്ഞ് സൂചികകള്‍

തുടര്‍ച്ചയായ അഞ്ചാം ദിവവസത്തിലും ഓഹരി സൂചികകളില്‍ ഇടിവ്. റഷ്യ-ഉക്രൈന്‍ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ ആഗോള വിപണി ദുര്‍ബലമായത് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുകയായിരുന്നു.

സെന്‍സെക്‌സ് 382.91 പോയ്ന്റ് ഇടിഞ്ഞ് 57300.68 പോയ്ന്റിലും നിഫ്റ്റി 114.50 പോയ്ന്റ് ഇടിഞ്ഞ് 17092.20 പോയ്ന്റിലും ക്ലോസ് ചെയ്തു. 684 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2589 ഓഹരികളുടെ വിലിയിടിഞ്ഞു. 82 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ടാറ്റ സ്റ്റീല്‍, ടിസിഎസ്, ബിപിസിഎല്‍, ടാറ്റ മോട്ടോഴ്‌സ്, എസ്ബിആ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഫിന്‍സെര്‍വ്, ഐഷര്‍ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി തുടങ്ങിയവ നേട്ടമുണ്ടാക്കി.

എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടം രേഖപ്പെടുത്തി. ഐറ്റി, മെറ്റല്‍, ഓയ്ല്‍ & ഗ്യാസ്, കാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, റിയല്‍റ്റി, പിഎസ്‌യു ബാങ്ക് സൂചികകള്‍ 1 മുതല്‍ 3 വരെ ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ 0.7-1.6 ശതമാനം ഇടിവും രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം

അഞ്ച് കേരള കമ്പനി ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് വില വര്‍ധിച്ചത്. ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (3.58 ശതമാനം), സിഎസ്ബി ബാങ്ക് (3.35 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.90 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (1.82 ശതമാനം), കെഎസ്ഇ (0.83 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികള്‍.

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, നിറ്റ ജലാറ്റിന്‍, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ഹാരിസണ്‍സ് മലയാളം,ആസ്റ്റര്‍ ഡി എം, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, എവിറ്റി, റബ്ഫില ഇന്റര്‍നാഷണല്‍ തുടങ്ങി 24 കേരള കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു.




Related Articles
Next Story
Videos
Share it