വിപണിയില്‍ ഇന്നും രക്തച്ചൊരിച്ചില്‍, സെന്‍സെക്‌സ് 388 പോയ്ന്റ് ഇടിഞ്ഞു

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ്. വ്യാപാരത്തിനിടെ 58,298 പോയ്ന്റ് വരെ താഴ്ന്ന ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 388 പോയ്ന്റ് അഥവാ 0.66 ശതമാനം ഇടിഞ്ഞ് 58,576 ല്‍ വ്യാപാരം ക്ലോസ് ചെയ്തു. നിഫ്റ്റി 50 സൂചിക 145 പോയ്ന്റ് അല്ലെങ്കില്‍ 0.8 ശതമാനം ഇടിഞ്ഞ് 17,530 ല്‍ അവസാനിച്ചു.

ആക്‌സിസ് ബാങ്ക്, കൊട്ടക് ബാങ്ക്, മാരുതി സുസുക്കി, പവര്‍ ഗ്രിഡ്, എസ്ബിഐ ലൈഫ്, ഐസിഐസിഐ ബാങ്ക് എന്നിവ 0.5 ശതമാനം വീതം ഉയര്‍ന്നപ്പോള്‍ ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഗ്രാസിം, എല്‍ ആന്‍ഡ് ടി, ബജാജ് ഓട്ടോ, ബിപിസിഎല്‍, വിപ്രോ, ടെക് എം, ജെഎസ്ഡബ്ല്യു സ്റ്റീല്‍, യുപിഎല്‍, ഭാരതി എയര്‍ടെല്‍, ആര്‍ഐഎല്‍ എന്നിവ 1.8 ശതമാനത്തിനും 6 ശതമാനത്തിനും ഇടയില്‍ നഷ്ടം നേരിട്ടു. വിശാലമായ വിപണികളില്‍, ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1.5 ശതമാനം വീതം ഇടിഞ്ഞു.
മേഖലാതലത്തില്‍ നിഫ്റ്റി ബാങ്ക്, െ്രെപവറ്റ് ബാങ്ക് സൂചികകള്‍ 0.4 ശതമാനം വീതം മുന്നേറിയപ്പോള്‍ നിഫ്റ്റി മെറ്റല്‍ സൂചിക 2.7 ശതമാനം ഇടിഞ്ഞു.
കേരള കമ്പനികളുടെ പ്രകടനം
വിപണി രണ്ടാം ദിവസവും തുടര്‍ച്ചയായി ഇടിവിലേക്ക് വീണപ്പോള്‍ കേരള കമ്പനികളില്‍ എട്ട് എണ്ണത്തിന് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. കിറ്റെക്‌സിന്റെ ഓഹരി വില 9.07 ശതമാനം ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, സിഎസ്ബി ബാങ്ക്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, അപ്പോളോ ടയേഴ്‌സ്, വണ്ടര്‍ലാ ഹോളിഡേയ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരി വിലകളില്‍ ഇടിവുണ്ടായി.

അപ്പോളോ ടയേഴ്‌സ് 195.60

ആസ്റ്റര്‍ ഡി എം 190.95

എവിറ്റി 121.75

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 120.00

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 350.90

സിഎസ്ബി ബാങ്ക് 222.40

ധനലക്ഷ്മി ബാങ്ക് 13.80

ഈസ്‌റ്റേണ്‍ ട്രെഡ്‌സ് 41.65

എഫ്എസിടി 135.60

ഫെഡറല്‍ ബാങ്ക് 98.45

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 70.00

ഹാരിസണ്‍സ് മലയാളം 166.25

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 32.60

കല്യാണ്‍ ജൂവലേഴ്‌സ് 64.50

കേരള ആയുര്‍വേദ 79.90

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 75.45

കിറ്റെക്‌സ് 296.55

കെഎസ്ഇ 2300.00

മണപ്പുറം ഫിനാന്‍സ് 123.20

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 287.90

മുത്തൂറ്റ് ഫിനാന്‍സ് 1351.25

നിറ്റ ജലാറ്റിന്‍ 312.45

പാറ്റ്‌സ്പിന്‍ ഇന്ത്യ 11.70

റബ്ഫില ഇന്റര്‍നാഷണല്‍ 91.35

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 170.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.45

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.92

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 219.85

വണ്ടര്‍ലാ ഹോളിഡേയ്‌സ് 235.80

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it