ഐറ്റി, റിയല്‍റ്റി, ബാങ്കിംഗ് ഓഹരികള്‍ തിളങ്ങി: സൂചികകളില്‍ മുന്നേറ്റം

കഴിഞ്ഞ സെഷനിലെ നേരിയ ഇടിവിനു ശേഷം തിരിച്ചു കയറി വിപണി. ഐറ്റി, റിയല്‍റ്റി, ബാങ്കിംഗ് ഓഹരികളുടെ കരുത്തില്‍ സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 515.31 പോയ്ന്റ് ഉയര്‍ന്ന് 59332.60 പോയ്ന്റിലും നിഫ്റ്റി 124.20 പോയ്ന്റ് ഉയര്‍ന്ന് 17659 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

1772 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1530 ഓഹരികളുടെ വില ഇടിഞ്ഞു. 138 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച് ഡി എഫ് സി, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. എന്നാല്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഐറ്റിസി, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, എന്‍ടിപിസി തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.
എഫ്എംസിജി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നേട്ടം രേഖപ്പെടുത്തി. ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ്, ഐറ്റി, പി എസ് യു ബാങ്ക്, റിയല്‍റ്റി എന്നിവ 1-2 ശതമാനം നേട്ടമാണ് ഉണ്ടാക്കിയത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ 0.5 ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടങ്ങളുടെ ദിനമായിരുന്നു ഇന്ന്. 19 കേരള കമ്പനി ഓഹരികളുടെ വിലയില്‍ ഉയര്‍ച്ചയുണ്ടായി. വണ്ടര്‍ലാ ഹോളിഡേയ്‌സിന്റെ ഓഹരി വില 20 ശതമാനം ഉയര്‍ന്ന് 336.05 രൂപയിലെത്തി. 56 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയറിന്റെ ഓഹരി വില 6.32 ശതമാനം(14.10 രൂപ) ഉയര്‍ന്ന് 237 രൂപയായി. പാറ്റ്‌സ്പിന്‍ ഇന്ത്യ (4.89 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.57 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (4 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.81 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.19 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്.
അതേസമയം കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കിറ്റെക്‌സ്, ധനലക്ഷ്മി ബാങ്ക്, ഇന്‍ഡിട്രേഡ് (ജെആര്‍ജി), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, ഹാരിസണ്‍സ് മലയാളം, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി 10 കേരള കമ്പനി ഓഹരികള്‍ക്ക് നേട്ടമുണ്ടാക്കാനായില്ല.





Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it