

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഈ ദിവസത്തെ ഏറ്റവുമുയരത്തില്‍ ക്ലോസ് ചെയ്ത് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 130.18 പോയ്ന്റ് ഉയര്‍ന്ന് 59,462.78 പോയ്ന്റിലും നിഫ്റ്റി 39.20 പോയ്ന്റ് ഉയര്‍ന്ന് 17698.20 പോയ്ന്റിലും വ്യാപാരം അവസാനിപ്പിച്ചു.
1771 ഓഹരികളുടെ വില ഇന്ന് ഉയര്‍ന്നു. 1531 ഓഹരികളുടെ വില ഇടിഞ്ഞപ്പോള്‍ 142 ഓഹരികളുടെ വില മാറ്റമില്ലാതെ തുടരുന്നു.
ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി, യുപിഎല്‍, പവര്‍ഗ്രിഡ് കോര്‍പറേഷന്‍ തുടങ്ങിയ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എന്നാല്‍ ഡിവിസ് ലാബ്‌സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ഇന്‍ഫോസിസ്, മാരുതി സുസുകി, ടാറ്റ കണ്‍സ്യമര്‍ പ്രോഡക്റ്റ്‌സ് തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ പ്രമുഖ ഓഹരികളാണ്. ഓയ്ല്‍ & ഗ്യാസ് സൂചികകള്‍ 2.5 ശതമാനവും മെറ്റല്‍, പവര്‍ സൂചികകള്‍ 1.5 ശതമാനവും നേട്ടം രേഖപ്പെടുത്തി. ഫാര്‍മ സൂചിക 1 ശതമാനവും ഐറ്റി സൂചിക 0.76 ശതമാനവും ഇടിഞ്ഞു.
ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളും നേട്ടമുണ്ടാക്കി.
17 കേരള കമ്പനി ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. വണ്ടര്‍ലാ ഹോളിഡേയ്‌സ് ഇന്നും മികച്ച നേട്ടമുണ്ടാക്കി. 23.50 രൂപ (6.99 ശതമാനം) വര്‍ധിച്ച് ഓഹരി വില 359.55 രൂപയിലെത്തി. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സിന്റെ ഓഹരി വില 6.42 ശതമാനം വര്‍ധിച്ച് 84.55 രൂപയിലെത്തി. സ്‌കൂബീഡേ ഗാര്‍മന്റ്‌സ് (5.46 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (4.35 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.46 ശതമാനം), നിറ്റ ജലാറ്റിന്‍ (2.79 ശതമാനം), കേരള ആയുര്‍വേദ (2.17 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ കേരള കമ്പനി ഓഹരികളില്‍ പെടുന്നു. അതേസമയം ആസ്റ്റര്‍ ഡി എം, ഈസ്റ്റേണ്‍ ട്രെഡ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, സിഎസ്ബി ബാങ്ക്, റബ്ഫില ഇന്റര്‍നാഷണല്‍, പാറ്റ്‌സ്പിന്‍ ഇന്ത്യ തുടങ്ങി 12 കേരള കമ്പനി ഓഹരികളുടെ വില ഇടിഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine