

ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ വലിയ മാറ്റങ്ങളില്ലാതെ ഓഹരി സൂചികകള്‍. സെന്‍സെക്‌സില്‍ നേരിയ ഇടിവിനും നിഫ്റ്റിയില്‍ നാമമാത്രമായ ഉയര്‍ച്ചയ്ക്കുമാണ് ഇന്ന് വിപണി സാക്ഷ്യം വഹിച്ചത്. സെന്‍സെക്‌സ് 28.73 പോയ്ന്റ് ഇടിഞ്ഞ് 54525.93 പോയ്ന്റിലും നിഫ്റ്റി 2.20 പോയ്ന്റ് ഉയര്‍ന്ന് 16282.30 പോയ്ന്റിലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 1007 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 2123 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 131 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐഒസി, എന്‍ടിപിസി, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടമുണ്ടാക്കിയപ്പോള്‍ ശ്രീസിമന്റ്‌സ്, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസി ഐ ബാങ്ക് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
നിഫറ്റി മെറ്റല്‍ സൂചികയില്‍ 3 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. എനര്‍ജി സൂചിക ഒരു ശതമാനം ഉയര്‍ന്നപ്പോള്‍ ഫാര്‍മയില്‍ 1 ശതമാനം ഇടിവാണ് ഉണ്ടായത്. ബിഎസ്ഇ മിഡ്കാപ് സൂചികയില്‍ 0.22 ശതമാനവും സ്‌മോള്‍കാപ് സൂചികയില്‍ 0.8 ശതമാനവും ഇടിവ് ഉണ്ടായി.
കേരള കമ്പനികളില്‍ എട്ടെണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. 9.99 ശതമാനം നേട്ടവുമായി കിറ്റെക്‌സ് മുന്നിട്ടു നിന്നു. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.13 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.68 ശതമാനം), കേരള ആയുര്‍വേദ ( 2.08 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് ( 1.59 ശതമാനം), ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.94 ശതമാനം), കൊച്ചിന്‍ മിനറല്‍ & റൂട്ടൈല്‍(0.90 ശതമാനം), ആസ്റ്റര്‍ ഡിഎം (0.64 ശതമാനം) എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.
അതേസമയം മണപ്പുറം ഫിനാന്‍സ്, നിറ്റ ജലാറ്റിന്‍, കെഎസ്ഇ, പാറ്റ്‌സ്പിന്‍ ഇന്ത്യ, ഹാരിസണ്‍സ് മലയാളം, കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ്, വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് തുടങ്ങി 21 കേരള കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി.
Read DhanamOnline in English
Subscribe to Dhanam Magazine