റിസര്‍വ് ബാങ്കിന്റെ പണനയം നാളെ പ്രഖ്യാപിക്കാനിരിക്കേ ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം. സെന്‍സെക്‌സ് 886.51 പോയ്ന്റ് ഉയര്‍ന്ന് 57633.65 പോയ്ന്റിലും നിഫ്റ്റി 264.40 പോയ്ന്റ് ഉയര്‍ന്ന് 17176.70 പോയ്ന്റിലും ക്ലോസ് ചെയ്തു.
പണനയത്തില്‍ പ്രതീക്ഷ നട്ട് ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികളാണ് ഇന്ത്യന്‍ വിപണിയിലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്. അതേസമയം ഒമിക്രോണ്‍ വ്യാപനം കരുതിയതുപോലെ അത്ര രൂക്ഷമായിരിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ ആഗോള വിപണികള്‍ ശുഭാപ്തി വിശ്വാസത്തോടെയാണ് വ്യാപാരം നടത്തിയത്.
2278 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 924 ഓഹരികളുടെ വിലയില്‍ മാത്രമാണ് ഇടിവുണ്ടായത്. 114 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. അതേസമയം സിപ്ല, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഡിവിസ് ലാബ്‌സ്, ഐഒസി, ഏഷ്യന്‍ പെയ്ന്റ്‌സ് എന്നിവയുടെ വിലയിടിഞ്ഞു.
ബാങ്ക്, മെറ്റല്‍, റിയല്‍റ്റി സെക്ടറല്‍ സൂചികകളില്‍ 2-3 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. റബ്ഫില ഇന്റര്‍നാഷണല്‍ (4.55 ശതമാനം), ഹാരിസണ്‍സ് മലയാളം (3.87 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.24 ശതമാനം), കേരള ആയുര്‍വേദ (2.63 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (2.14 ശതമാനം), ഫെഡറല്‍ ബാങ്ക് (2.05 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.94 ശതമാനം) തുടങ്ങി 23 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. പാറ്റ്‌സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ഈസ്റ്റേണ്‍ ട്രെഡ്‌സ്, നിറ്റ ജലാറ്റിന്‍, ആസ്റ്റര്‍ ഡി എം, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് എന്നീ കേരള കമ്പനിളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.
അപ്പോളോ ടയേഴ്‌സ് 208.50
ആസ്റ്റര്‍ ഡി എം 191.00
എവിറ്റി 73.75
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 117.00
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 346.95
സിഎസ്ബി ബാങ്ക് 269.30
ധനലക്ഷ്മി ബാങ്ക് 14.38
ഈസ്റ്റേണ്‍ ട്രെഡ്‌സ് 38.75
എഫ്എസിടി 112.00
ഫെഡറല്‍ ബാങ്ക് 89.60
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 72.75
ഹാരിസണ്‍സ് മലയാളം 163.75
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.20
കല്യാണ്‍ ജൂവലേഴ്‌സ് 68.00
കേരള ആയുര്‍വേദ 68.40
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.35
കിറ്റെക്‌സ് 170.45
കെഎസ്ഇ 2250.00
മണപ്പുറം ഫിനാന്‍സ് 175.05
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 359.55
മുത്തൂറ്റ് ഫിനാന്‍സ് 1495.00
നിറ്റ ജലാറ്റിന്‍ 218.05
പാറ്റ്‌സ്പിന്‍ ഇന്ത്യ 8.55
റബ്ഫില ഇന്റര്‍നാഷണല്‍ 99.95
സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 156.00
സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.09
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.65
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 235.45
വണ്ടര്‍ലാ ഹോളിഡേയ്‌സ് 204.55