തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിഞ്ഞ് ഓഹരി സൂചികകള്‍

റിയല്‍റ്റി, ഓയ്ല്‍ & ഗ്യാസ്, പിഎസ്‌യു ബാങ്ക് ഓഹരികള്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടതോടെ തുടര്‍ച്ചയായ രണ്ടാം സെഷനിലും ഇടിഞ്ഞ് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 503.25 പോയ്ന്റ് ഇടിഞ്ഞ് 58283.42 പോയ്ന്റിലും നിഫ്റ്റി 143 പോയ്ന്റി ഇടിഞ്ഞ് 17368 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്.

1840 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കിയപ്പോള്‍ 1554 ഓഹരികളുടെ വിലയിടിഞ്ഞു. 158 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ബജാജ് ഫിനാന്‍്‌സ്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര & മഹീന്ദ്ര തുടങ്ങിയവയുടെ വിലിയിടിഞ്ഞു. ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, വിപ്രോ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവ നേട്ടമുണ്ടാക്കി.
നിഫ്റ്റ് ഐറ്റി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.5 ശതമാനം ഇടിഞ്ഞപ്പോള്‍ സ്‌മോള്‍കാപ് സൂചിക 0.20 ശതമാനം നേട്ടം രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ 10 എണ്ണത്തിന് മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കാനായത്. സ്‌കൂബീ ഡേ ഗാര്‍മന്‍ഫ്‌സ് 4.58 ശതമാനം നേട്ടവുമായി മുന്നിലെത്തി. പാറ്റ്‌സിന്‍ ഇന്ത്യ (4.45 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (3.66 ശതമാനം), എഫ്എസിടി (3.03 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.96 ശതമാനം) തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. അതേസമയം കേരള ആയുര്‍വേദ, കല്യാണ്‍ ജൂവലേഴ്‌സ്, നിറ്റ ജലാറ്റിന്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കിറ്റെക്‌സ്, മണപ്പുറം ഫിനാന്‍സ് തുടങ്ങി 19 കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.

അപ്പോളോ ടയേഴ്‌സ് 219.55

ആസ്റ്റര്‍ ഡി എം 191.70

എവിറ്റി 76.40

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 118.05

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 348.00

സിഎസ്ബി ബാങ്ക് 273.15

ധനലക്ഷ്മി ബാങ്ക് 14.89

ഈസ്റ്റേണ്‍ ട്രെഡ്‌സ് 41.60

എഫ്എസിടി 118.90

ഫെഡറല്‍ ബാങ്ക് 91.95

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 74.30

ഹാരിസണ്‍സ് മലയാളം 167.70

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 33.20

കല്യാണ്‍ ജൂവലേഴ്‌സ് 70.50

കേരള ആയുര്‍വേദ 68.20

കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 35.00

കിറ്റെക്‌സ് 174.65

കെഎസ്ഇ 2199.95

മണപ്പുറം ഫിനാന്‍സ് 174.50

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 366.90

മുത്തൂറ്റ് ഫിനാന്‍സ് 1492.00

നിറ്റ ജലാറ്റിന്‍ 221.05

പാറ്റ്‌സ്പിന്‍ ഇന്ത്യ 9.39

റബ്ഫില ഇന്റര്‍നാഷണല്‍ 101.60

സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് 160.00

സൗത്ത് ഇന്ത്യന്‍ ബാങ്ക് 9.37

വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 2.83

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 237.35

വണ്ടര്‍ലാ ഹോളിഡേയ്‌സ് 213.75



Related Articles
Next Story
Videos
Share it