ബജറ്റ് ഉത്തേജനമായി; വിപണി കുതിപ്പില്‍

ബജറ്റിനോട് ക്രിയാത്മകമായി പ്രതികരിച്ച് വിപണി. ഉയര്‍ച്ച താഴ്ചകള്‍ക്ക് സാക്ഷ്യം വഹിച്ച വിപണി ഒടുവില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 848.40 പോയ്ന്റ് ഉയര്‍ന്ന് 58862.57 പോയന്റിലും നിഫ്റ്റ് 237 പോയ്ന്റ് ഉയര്‍ന്ന് 17576.80 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. 1683 ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി. 1583 ഓഹരികളുടെ വിലിയിടിഞ്ഞു. 98 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ടാറ്റ സ്റ്റീല്‍, സണ്‍ഫാര്‍മ, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ശ്രീ സിമന്റ്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളില്‍ പെടുന്നു. എന്നാല്‍ ബിപിസിഎല്‍, ഐഒസി, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയുടെ വിലയിടിഞ്ഞു.
ഓട്ടോ, ഓയ്ല്‍ & ഗ്യാസ് സൂചികകള്‍ നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ്, എഫ്എംസിജി, ഫാര്‍മ, ഐറ്റി, റിയല്‍റ്റി, മെറ്റല്‍ സൂചികകള്‍ 1-5 ശതമാനം നേട്ടം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകള്‍ ഒരു ശതമാനം വീതം ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (4.21 ശതമാനം), കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് (3.18 ശതമാനം), കേരള ആയുര്‍വേദ (2.94 ശതമാനം), സിഎസ്ബി ബാങ്ക് (2.17 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (2.12 ശതമാനം), ആസ്റ്റര്‍ ഡിഎം (1.84 ശതമാനം) തുടങ്ങി 20 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. അതേസമയം വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, എഫ്എസിടി, ഇന്‍ഡിട്രേഡ് (ജെആര്‍ജി), റബ്ഫില ഇന്റര്‍നാഷണല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങി ഒന്‍പത് കേരള ഓഹരികളുടെ വിലയിടിഞ്ഞു.





Related Articles
Next Story
Videos
Share it