വിദേശ നിക്ഷേപകര്‍ കൈയൊഴിഞ്ഞു: ഓഹരി സൂചികകളില്‍ ഇടിവ്

വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചത് ഇന്ത്യന്‍ വിപണിക്ക് ക്ഷീണമായി. സെന്‍സെക്‌സ് 773.11 പോയ്ന്റ് ഇടിഞ്ഞ് 58152.92 പോയ്ന്റിലും നിഫ്റ്റി 231.10 പോയ്ന്റ് ഇടിഞ്ഞ് 17374.75 പോയ്ന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. പുതിയ കണക്കുപ്രകാരം യുഎസ് പണപ്പെരുപ്പ നിരക്ക് 7.5 ശതമാനത്തിലേക്ക് ഉയര്‍ന്നതാണ് ആഗോള വിപണിക്ക് തിരിച്ചടിയായത്.

932 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 2377 ഓഹരികള്‍ക്ക് കാലിടറി. 98 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
എച്ച്‌സിഎല്‍ ടെക്‌നോളജീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, മാരുതി തുടങ്ങിയവ വിലയിടിഞ്ഞ ഓഹരികളില്‍പെടുന്നു. അതേസമയം ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐറ്റിസി, മഹീന്ദ്ര & മഹീന്ദ്ര, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.
സെക്ടറല്‍ സൂചികകളെല്ലാം ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഐറ്റി, കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ്, റിയല്‍റ്റി സൂചികകള്‍ രണ്ടു ശതാനത്തിലേറെയാണ് ഇടിഞ്ഞത്. ഫിനാന്‍സ്, പിഎസ്‌യു, പ്രൈവറ്റ് ബാങ്ക്, കാപിറ്റല്‍ ഗുഡ്‌സ് എന്നിവ 1-1.50 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ് സൂചിക 1.84 ശതമാനവും സ്‌മോള്‍കാപ് സൂചിക 1.90 ശതമാനവും താഴ്ന്നു.
കേരള കമ്പനികളുടെ പ്രകടനം
ആറ് കേരള കമ്പനികളുടെ ഓഹരി വില മാത്രമാണ് ഇന്ന് ഉയര്‍ന്നത്. സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (4.01 ശതമാനം), കേരള ആയുര്‍വേദ (2.95 ശതമാനം), ഈസ്‌റ്റേണ്‍ ട്രെഡ്‌സ് (2.46 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.78 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (1.16 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (0.69 ശതമാനം) എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍.
കിറ്റെക്‌സ്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, ഹാരിസണ്‍സ് മലയാളം, മണപ്പുറം ഫിനാന്‍സ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, എവിറ്റി, അപ്പോളോ ടയേഴ്‌സ്, സിഎസ്ബി ബാങ്ക് തുടങ്ങി 23 കേരള കമ്പനി ഓഹരികളുടെ വിലയിടിഞ്ഞു.





Related Articles
Next Story
Videos
Share it