ആവേശത്തേരില്‍ ഓഹരി വിപണി
ഇന്നലെ ഓഹരി വിപണിയില്‍ രക്തപ്പുഴയായിരുന്നുവെങ്കില്‍ ഇന്ന് കത്തിക്കയറിയത് ആവേശം. താഴ്ചയില്‍ വാങ്ങാന്‍ നിക്ഷേപകര്‍ തിരക്കുകൂട്ടിയപ്പോള്‍ സൂചികകള്‍ കുതിച്ചുമുന്നേറി. ഇന്നലെ മുഖ്യ സൂചികകള്‍ ഏതാണ്ട് അഞ്ച് ശതമാനത്തോളമാണ് താഴ്ന്നത്. ഇന്ന് 2.4 ശതമാനം മുന്നേറി.
അതേ സമയം വിശാല വിപണി മുഖ്യ സൂചികകളെ വെല്ലുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകള്‍ നാല് ശതമാനത്തിലേറെ ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
വിശാല വിപണിയിലെ ആവേശം കേരള കമ്പനികളുടെ ഓഹരികളുടെ മുന്നേറ്റത്തിനും ഇടയാക്കി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് ഓഹരി വില ഒഴികെ മറ്റെല്ലാ കേരള കമ്പനി ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി.കിറ്റെക്‌സ് ഓഹരി വില 9.94 ശതമാനം കുതിച്ചപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി വില ഏഴ് ശതമാനത്തിലേറെയാണ് കൂടിയത്. നിറ്റ ജലാറ്റിന്‍ ഓഹരി വില 10.21 ശതമാനം കൂടി. ഫാക്ടിന്റെ ഓഹരി വില 14 ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. ഹാരിസണ്‍ മലയാളം, ഇന്‍ഡികാപ്, കല്യാണ്‍ ജൂവല്ലേഴ്‌സ് ഓഹരി വിലകള്‍ ആറുശതമാനത്തിലേറെയാണ് കൂടിയത്.
കേരള ബാങ്കുകളുടെ ഓഹരി വിലകളും ഇന്നുയര്‍ന്നു.
അപ്പോളോ ടയേഴ്സ് 185.30
ആസ്റ്റര്‍ ഡി എം 173.30
എവിറ്റി 88.05
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 102.05
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 289.00
സിഎസ്ബി ബാങ്ക് 217.30
ധനലക്ഷ്മി ബാങ്ക് 12.60
ഈസ്റ്റേണ്‍ ട്രെഡ്സ് 42.00
എഫ്എസിടി 113.85
ഫെഡറല്‍ ബാങ്ക് 96.75
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 66.05
ഹാരിസണ്‍സ് മലയാളം 138.60
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 30.95
കല്യാണ്‍ ജൂവലേഴ്സ് 56.60
കേരള ആയുര്‍വേദ 67.00
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 73.30
കിറ്റെക്സ് 226.20
കെഎസ്ഇ 2114.10
മണപ്പുറം ഫിനാന്‍സ് 114.05
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 284.75
മുത്തൂറ്റ് ഫിനാന്‍സ് 1344.70
നിറ്റ ജലാറ്റിന്‍ 278.05
പാറ്റ്സ്പിന്‍ ഇന്ത്യ 10.50
റബ്ഫില ഇന്റര്‍നാഷണല്‍ 91.85
സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 157.50
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.07
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.54
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 188.20
വണ്ടര്‍ലാ ഹോളിഡേയ്സ് 219.65