ഐറ്റി, റിയല്‍റ്റി നേട്ടമുണ്ടാക്കി, ഓട്ടോ ഓഹരികള്‍ നിറം മങ്ങി; നേരിയ ഇടിവോടെ ഓഹരി വിപണി

ഓഹരി വിപണി നേരിയ ഇടിവോടെ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 12.27 പോയ്ന്റ് താഴ്ന്ന് 61223.03 പോയ്ന്റിലും നിഫ്റ്റി 2 പോയ്ന്റ് ഇടിഞ്ഞ് 18255.80 പോയ്ന്റിലുമാണ് ക്ലോസ് ചെയ്തത്.

1909 ഓഹരികളുടെ വില വര്‍ധിച്ചപ്പോള്‍ 1297 ഓഹരികളുടെ വിലിയിടിഞ്ഞു. 76 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.
ഏഷ്യന്‍ പെയ്ന്റ്‌സ്, ആക്‌സിസ് ബാങ്ക്, യുപിഎല്‍, എച്ച് യു എല്‍, ഒഎന്‍ജിസി തുടങ്ങിയവയുടെ വിലയിടിഞ്ഞപ്പോള്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്റ്റ്‌സ്, ഐഒസി, ടിസിഎസ്, ഇന്‍ഫോസിസ്, എല്‍& ടി തുടിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. ഐറ്റി, കാപിറ്റല്‍ ഗുഡ്‌സ്, റിയല്‍റ്റി സെക്ടറല്‍ സൂചികകള്‍ 1 ശതമാനം ഉയര്‍ന്നു. എന്നാല്‍ ഓട്ടോ, ഫാര്‍മ, ബാങ്ക്, എഫ്എംസിജി മേഖലകളില്‍ വ്യാപകമായി വിറ്റഴിക്കപ്പെട്ടു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ സൂചികകളും ഇന്ന് നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
16 കേരള കമ്പനികളുടെ ഓഹരി വിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. എവിറ്റി (6.98 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.99 ശതമാനം), കൊച്ചിന്‍ മിനറല്‍സ് & റൂട്ടൈല്‍ (4.02 ശതമാനം), എഫ്എസിടി (3.79 ശതമാനം), കേരള ആയുര്‍വേദ (2.84 ശതമാനം), സിഎസ്ബി ബാങ്ക് (1.71 ശതമാനം) തുടങ്ങിയ കേരള കമ്പനികളുടെ ഓഹരി വിലയിലാണ് വര്‍ധനയുണ്ടായത്. അതേസമയം പാറ്റ്‌സ്പിന്‍ ഇന്ത്യ, ഇന്‍ഡിട്രേഡ് (ജെആര്‍ജി), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ്, അപ്പോളോ ടയേഴ്‌സ്, ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, ഈസ്റ്റേണ്‍ ട്രെഡ്‌സ തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല.





Related Articles
Next Story
Videos
Share it