വീണ്ടുമിടിഞ്ഞ് സൂചികകള്‍

വന്‍ ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഓഹരി സൂചികകള്‍ ഇന്ന് വീണ്ടും ഇടിഞ്ഞു.

സെന്‍സെക്‌സ് 581.21 പോയ്ന്റ് ഇടിഞ്ഞ് 57276.94 പോയ്ന്റിലും നിഫ്റ്റി 167.80 പോയ്ന്റ് ഇടിഞ്ഞ് 17110.20 പോയ്ന്റിലും ക്ലോസ് ചെയ്തു.
പലിശ നിരക്ക് ഉയര്‍ത്തുമെന്നുള്ള ഫെഡറല്‍ റിസര്‍വ് നല്‍കിയ സൂചനകള്‍ വിപണിയില്‍ പ്രതിഫലിച്ചു.
1447 ഓഹരികളുടെ വില ഉയര്‍ന്നപ്പോള്‍ 1832 ഓഹരികളുടെ വിലിയിടിഞ്ഞു. 90 എണ്ണത്തിന്റെ വിലയില്‍ മാറ്റമുണ്ടായില്ല.
എച്ച് സി എല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ടിസിഎസ്, വിപ്രോ തുടങ്ങിയവ നേട്ടമുണ്ടാക്കാനാകാതെ പോയ ഓഹരികളില്‍ പെടുന്നു. അതേസമയം ആക്‌സിസ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, സിപ്ല, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവ നേട്ടമുണ്ടാക്കി.
പിഎസ്‌യു ബാങ്ക് സൂചിക 5 ശതമാനവും ഓട്ടോ, ബാങ്ക് സൂചികകള്‍ 0.3-1 ശതമാനവും നേട്ടം രേഖപ്പെടുത്തി. എന്നാല്‍ എഫ്എംസിജി, റിയല്‍റ്റി, ഫാര്‍മ, ഐറ്റി സൂചികകള്‍ 1-3 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് സൂചികകളില്‍ 0.8-1.2 ശതമാനം ഇടിവും രേഖപ്പെടുത്തി.
കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ചേഴ്‌സ് 9.96 ശതമാനം നേട്ടവുമായി മുന്നിലുണ്ട്. ഇന്‍ഡിട്രേഡ് (4.65 ശതമാനം), ഫെഡറല്‍ ബാങ്ക് (4.33 ശതമാനം), കിറ്റെക്‌സ് (4.12 ശതമാനം), അപ്പോളോ ടയേഴ്‌സ് (2.45 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.64 ശതമാനം), എഫ്എസിടി (1.55 ശതമാനം) തുടങ്ങിയ 16 ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, മുത്തൂറ്റ് ഫിനാന്‍സ്, കല്യാണ്‍ ജൂവലേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, നിറ്റ ജലാറ്റിന്‍, കേരള ആയുര്‍വേദ തുടങ്ങി 12 കേരള കമ്പനികളുടെ ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. പാറ്റ്‌സ്പിന്‍ ഇന്ത്യയുടെ വില മാറ്റമില്ലാതെ തുടര്‍ന്നു.





Related Articles
Next Story
Videos
Share it