ബജറ്റ് വാരത്തിന് വെടിക്കെട്ട് തുടക്കം; സെന്‍സെക്‌സ് 814 പോയ്ന്റ് ഉയര്‍ന്നു
കേന്ദ്ര ബജറ്റിന് ഒരു ദിനം മുമ്പേ ഓഹരി വിപണിയില്‍ കാളക്കൂറ്റന്മാര്‍ റാലി തുടങ്ങി. രാജ്യത്തിന്റെ വളര്‍ച്ചാ ഗതിവേഗം കൂട്ടുന്ന, പരിഷ്‌കരണ നടപടികള്‍ ത്വരിതപ്പെടുത്തുന്ന ഒന്നാകും നാളെ അവതരിപ്പിക്കുന്ന ബജറ്റെന്ന നിക്ഷേപകരുടെ കണക്കുകൂട്ടലാണ് ഇന്നത്തെ വിപണി മുന്നേറ്റത്തിന് ഒരു കാരണം. പാര്‍ലമെന്റിന്റെ മേശപ്പുറത്ത് ഇന്ന് സമര്‍പ്പിച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടും വിപണിയില്‍ ആവേശം ചൊരിഞ്ഞു.
വ്യാപാരത്തിന്റെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 1000 പോയിന്റോളം ഉയര്‍ന്നിരുന്നു. 814 പോയ്ന്റ് നേട്ടത്തില്‍ 58,014ലായിരുന്നു ക്ലോസിംഗ്. അതേ സമയം നിഫ്റ്റി ഇന്‍ട്രാഡേയില്‍ 17,400 തൊട്ടെങ്കിലും 238 പോയ്ന്റ് നേട്ടത്തില്‍ 17,340ലായിരുന്നു ക്ലോസിംഗ്. രണ്ട് മുഖ്യ സൂചികകളും ഇന്ന് 1.4 ശതമാനം നേട്ടമുണ്ടാക്കി.
വിശാല വിപണിയിലും മുന്നേറ്റം പ്രകടനമായിരുന്നു. ബിഎസ്ഇ മിഡ് കാപ് സൂചിക 1.7 ശതമാനം ഉയര്‍ന്നപ്പോള്‍ സ്‌മോള്‍കാപ് സൂചിക 0.9 ശതമാനം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
വെറും ആറുകമ്പനികളുടെ ഓഹരി വിലകള്‍ മാത്രമാണ് ഇന്ന് താഴേക്ക് പോയത്. സ്‌കൂബി ഡേ, വെര്‍ട്ടെക്‌സ് ഓഹരി വിലകള്‍ നാല് ശതമാനത്തിലേറെ താഴ്ന്നു. കിറ്റെക്‌സ് ഓഹരി വില 3.45 ശതമാനം ഇടിഞ്ഞു. ജിയോജിത് ഓഹരി വില 2.33 ശതമാനവും കൊച്ചിന്‍ മിനറല്‍സിന്റെ ഓഹരി വില 2.65 ശതമാനവും താഴേക്ക് പോയി.സിഎസ്ബി ബാങ്ക് 5.31 ശതമാനം നേട്ടമുണ്ടാക്കി. കിംഗ്‌സ് ഇന്‍ഫ്രാ ഓഹരി വിലയില്‍ 4.97 ശതമാനമാണ് നേട്ടമുണ്ടായത്. ധനലക്ഷ്മി ബാങ്ക് ഓഹരി വില 3.52 ശതമാനം ഉയര്‍ന്നു. ഇന്‍ഡിട്രേഡ് ഓഹരി വിലയില്‍ 6.06 ശതമാനം നേട്ടമുണ്ടായി.
അപ്പോളോ ടയേഴ്സ് 216.75
ആസ്റ്റര്‍ ഡി എം 184.50
എവിറ്റി 83.75
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 126.60
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 343.10
സിഎസ്ബി ബാങ്ക് 251.80
ധനലക്ഷ്മി ബാങ്ക് 14.98
ഈസ്റ്റേണ്‍ ട്രെഡ്സ് 49.50
എഫ്എസിടി 142.65
ഫെഡറല്‍ ബാങ്ക് 100.60
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 79.80
ഹാരിസണ്‍സ് മലയാളം 175.25
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 39.40
കല്യാണ്‍ ജൂവലേഴ്സ് 66.60
കേരള ആയുര്‍വേദ 72.50
കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 64.45
കിറ്റെക്സ് 256.10
കെഎസ്ഇ 2205.00
മണപ്പുറം ഫിനാന്‍സ് 157.85
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 351.30
മുത്തൂറ്റ് ഫിനാന്‍സ് 1458.05
നിറ്റ ജലാറ്റിന്‍ 262.70
പാറ്റ്സ്പിന്‍ ഇന്ത്യ 11.32
റബ്ഫില ഇന്റര്‍നാഷണല്‍ 112.75
സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 169.80
സൗത്ത് ഇന്ത്യന്‍ ബാങ്ക് 8.94
വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 3.98
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 215.60
വണ്ടര്‍ലാ ഹോളിഡേയ്സ് 215.50