മെറ്റല്‍, പി എസ് യു ബാങ്ക് ഓഹരികള്‍ തിളങ്ങി, ഓഹരി സൂചികകളില്‍ മുന്നേറ്റം

കേരള കമ്പനി ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി
മെറ്റല്‍, പി എസ് യു ബാങ്ക് ഓഹരികള്‍ തിളങ്ങി, ഓഹരി സൂചികകളില്‍ മുന്നേറ്റം
Published on

തുടര്‍ച്ചയായ രണ്ടാം ദിനത്തിലും ഉയര്‍ന്ന് ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 427.49 പോയ്ന്റ് ഉയര്ന്ന് 54178.46 പോയ്ന്റിലും നിഫ്റ്റി 143.10 പോയ്ന്റ് ഉയര്‍ന്ന് 16132.90 പോയ്ന്റിലും ക്ലോസ് ചെയ്തു.

2201 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1013 ഓഹരികളുടെ വിലയിടിഞ്ഞു. 146 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടൈറ്റന്‍ കമ്പനി, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടാര്‍ണണ്‍ ആന്‍ഡ് ടര്‍ബോ തുടങ്ങിയവ നേട്ടമുണ്ടാക്കിയ ഓഹരികളാണ്. ഡോ റെഡ്ഡീസ് ലബോറട്ടറീസ്, എച്ച് യു എല്‍, സിപ്ല, ഭാരതി എയര്‍ടെല്‍ നെസ്ലെ ഇന്ത്യ തുടങ്ങിയവയ്്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയി. എഫ്എംസിജി ഒഴികെയുള്ള സെക്ടറല്‍ സൂചികകളെല്ലാം നേട്ടം രേഖപ്പെടുത്തി. മെറ്റല്‍, പി എസ് യു ബാങ്ക് സൂചികകള്‍ 3-4 ശതമാനം നേട്ടമുണ്ടാക്കി.

ബിഎസ്ഇ മിഡ്കാപ് സ്‌മോള്‍ കാപ് സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനി ഓഹരികളില്‍ 21 എണ്ണവും ഇന്ന് നേട്ടമുണ്ടാക്കി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.92 ശതമാനം), അപ്പോളോ ടയേഴ്‌സ് (4.88 ശതമാനം), കല്യാണ്‍ ജൂവലേഴ്‌സ് (3.92 ശതമാനം), ധനലക്ഷ്മി ബാങ്ക് (3.37 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (3.06 ശതമാനം), സ്‌കൂബീഡേ ഗാര്‍മന്റ്‌സ് (2.68) തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍.

ഇന്‍ഡിട്രേഡ് (ജെആര്‍ജി), സിഎസ്ബി ബാങ്ക് , ആസ്റ്റര്‍ ഡി എം, മണപ്പുറം ഫിനാന്‍സ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, എവിറ്റി എന്നീ എട്ട് കേരള കമ്പനി ഓഹരികള്‍ക്കാണ് ഇന്ന് നേട്ടമുണ്ടാക്കാനാകാതെ പോയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com