തിളക്കത്തോടെ മെറ്റല്‍ ഓഹരി, സെന്‍സെക്‌സ് 306 പോയ്ന്റ് ഇടിഞ്ഞു

മെറ്റല്‍ ഓഹരികളുടെ തിളക്കത്തിലും നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. ഐടി, ബാങ്ക് ഓഹരികളാണ് ബെഞ്ച്മാര്‍ക്ക് സൂചികകളെ താഴ്ചയിലേക്ക് നയിച്ചത്. സെന്‍സെക്‌സ് സൂചിക 306 പോയിന്റ് അഥവാ 0.55 ശതമാനം ഇടിഞ്ഞ് 55,766 പോയ്ന്റ്‌ലാണ് ക്ലോസ് ചെയ്തത്. ഒരുഘട്ടത്തില്‍ സൂചിക 55,537 എന്ന താഴ്ന്ന നിലയിലെത്തി. നിഫ്റ്റി 50 സൂചിക 88 പോയ്ന്റ് അഥവാ 0.53 ശതമാനം ഇടിഞ്ഞ് 16,631 ലും വ്യാപാരം അവസാനിപ്പിച്ചു.

ടാറ്റ സ്റ്റീല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കോള്‍ ഇന്ത്യ, അപ്പോളോ ഹോസ്പിറ്റല്‍സ്, യുപിഎല്‍, ഹിന്‍ഡാല്‍കോ, എച്ച്‌സിഎല്‍ ടെക്, വിപ്രോ തുടങ്ങിയവയാണ് ഇന്ന് വിപണിയില്‍ നേട്ടമുണ്ടാക്കിയ കമ്പനികള്‍. ഇവയുടെ ഓഹരിവില 1-3 ശതമാനം വരെ ഉയര്‍ന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഒഎന്‍ജിസി, മാരുതി സുസുക്കി, കൊട്ടക് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, എസ്ബിഐ ലൈഫ് എന്നിവ 1.5 ശതമാനം മുതല്‍ 4 ശതമാനം വരെ ഇടിഞ്ഞു.
പ്രീ-ഐപിഒ ഫണ്ട് സമാഹരണത്തിന്റെ ലോക്ക്-ഇന്‍ പിരീഡ് അവസാനിച്ചതിന് പിന്നാലെ സൊമാറ്റൊയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. 11.09 ശതമാനം നഷ്ടത്തോടെ 47.70 രൂപയിലാണ് ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം കമ്പനി വ്യാപാരം അവസാനിപ്പിച്ചത്. ഏറ്റവും താഴ്ന്നനിലയായ 2022 മെയ് 11 50.35 രൂപയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. 2021 ജൂലൈ 23 ന് ഓഹരി വിപണിയില്‍ അരങ്ങേറ്റം കുറിച്ച സൊമാറ്റൊ അതിന്റെ ഇഷ്യു വിലയായ 76 രൂപയേക്കാള്‍ 39 ശതമാനം താഴെയാണ് വ്യാപാരം ചെയ്യുന്നത്.
മേഖലകളില്‍ നിഫ്റ്റി ഓട്ടോ 1.7 ശതമാനം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി മെറ്റല്‍ 1.5 ശതമാനം മുന്നേറി. വിശാലമായ വിപണിയില്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.03 ശതമാനം നേട്ടമുണ്ടാക്കിയെങ്കിലും ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 0.13 ശതമാനം താഴ്ന്നു.
കേരള കമ്പനികളുടെ പ്രകടനം
സെന്‍സെക്‌സ് സൂചിക 306 പോയ്ന്റ് നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ 14 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി. റബ്ഫില ഇന്റര്‍നാഷണലിന്റെ ഓഹരിവില 4.37 ശതമാനം ഉയര്‍ന്നു. അപ്പോളോ ടയേഴ്‌സ് (1.16 ശതമാനം), ഈസ്റ്റേണ്‍ ട്രെഡ്‌സ് (2.87 ശതമാനം), ഹാരിസണ്‍സ് മലയാളം (3.58 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (3.94 ശതമാനം), കെഎസ്ഇ (1.08 ശതമാനം), മുത്തൂറ്റ് ഫിനാന്‍സ് (1.30 ശതമാനം), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.01 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ മറ്റ് കേരള കമ്പനികള്‍.
സിഎസ്ബി ബാങ്ക്, എഫ്എസിടി, കേരള ആയുര്‍വേദ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് തുടങ്ങിയ ഓഹരികള്‍ ഇന്ന് നഷ്ടം നേരിട്ടു. അതേസമയം, ധനലക്ഷ്മി ബാങ്ക്, വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.

അപ്പോളോ ടയേഴ്സ് 214.20

ആസ്റ്റര്‍ ഡി എം 219.90

എവിറ്റി 95.00

കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 114.25

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 325.50

സിഎസ്ബി ബാങ്ക് 200.85

ധനലക്ഷ്മി ബാങ്ക് 12.16

ഈസ്റ്റേണ്‍ ട്രെഡ്സ് 35.80

എഫ്എസിടി 104.15

ഫെഡറല്‍ ബാങ്ക് 107.30

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 50.35

ഹാരിസണ്‍സ് മലയാളം 157.50

ഇന്‍ഡിട്രേഡ് (ജെആര്‍ജി) 34.30

കല്യാണ്‍ ജൂവലേഴ്സ് 64.95

കേരള ആയുര്‍വേദ 75.00

കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 69.00

കിറ്റെക്സ് 239.50

കെഎസ്ഇ 1965.00

മണപ്പുറം ഫിനാന്‍സ് 94.15

മുത്തൂറ്റ് ഫിനാന്‍സ് 1051.90

മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 187.00

നിറ്റ ജലാറ്റിന്‍ 328.05

പാറ്റ്സ്പിന്‍ ഇന്ത്യ 8.00

റബ്ഫില ഇന്റര്‍നാഷണല്‍ 81.25

സ്‌കൂബീ ഡേ ഗാര്‍മന്റ്സ് 137.95

സൗത്ത് ഇന്ത്യന്‍ ബാങ്ക് 7.85

വെര്‍ട്ടെക്സ് സെക്യൂരിറ്റീസ് 2.70

വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 231.35

വണ്ടര്‍ലാ ഹോളിഡേയ്സ് 230.55


Related Articles
Next Story
Videos
Share it