ഇടിവ് തുടര്‍ന്ന് വിപണി, സെന്‍സെക്‌സ് ഒരു ശതമാനം താഴ്ന്നു
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ പ്രഖ്യാപനത്തിന് മുന്നോടിയായി നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ ഇടിവ് തുടര്‍ന്ന് ഓഹരി വിപണി. ബെഞ്ച് മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും ഒരു ശതമാനം വീതമാണ് ഇടിഞ്ഞത്. സെന്‍സെക്‌സ് 568 പോയ്ന്റ് താഴ്ന്ന് 55,107 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 153 പോയ്ന്റ് താഴ്ന്ന് 16,416 ല്‍ ക്ലോസ് ചെയ്തു.
കേരള കമ്പനികളുടെ പ്രകടനം
ഓഹരി വിപണി ഇടിവില്‍ തുടര്‍ന്നപ്പോള്‍ 12 കേരള കമ്പനികള്‍ മാത്രമാണ് ഇന്ന് നേട്ടമുണ്ടാക്കിയത്. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് (1.19 ശതമാനം), ഇന്‍ഡിട്രേഡ് (ജെആര്‍ജി) (2.30 ശതമാനം), കേരള ആയുര്‍വേദ (2.12 ശതമാനം), മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് (1.30 ശതമാനം), വണ്ടര്‍ലാ ഹോളിഡേയ്‌സ് (1.58 ശതമാനം) എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ കേരള കമ്പനികള്‍. അതേസമയം അപ്പോളോ ടയേഴ്‌സ്, കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍, സിഎസ്ബി ബാങ്ക്, എഫ്എസിടി, ഹാരിസണ്‍സ് മലയാളം, കെഎസ്ഇ, റബ്ഫില ഇന്റര്‍നാഷണല്‍, സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് തുടങ്ങിയവയുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസിന്റെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.