ലാഭമെടുപ്പില്‍ തളര്‍ന്ന് വിപണി സൂചികകള്‍ താഴേക്ക്

ഓഹരി സൂചികകള്‍ ഇന്നും താഴോട്ട്. സെന്‍സെക്‌സ് 178.65 പോയ്ന്റ് ഇടിഞ്ഞ് 52323.33 പോയ്ന്റിലും നിഫ്റ്റി 76.10 പോയ്ന്റ് ഇടിഞ്ഞ് 15691.40 പോയ്ന്റിലും ക്ലോസ് ചെയ്തു.ആഗോള വിപണിയില്‍ ഉണ്ടായ ഇടിവിന് പിന്നാലെ നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുപ്പിന് മുതിര്‍ന്നതോടെ ഇന്ത്യന്‍ ഓഹരി വിപണിയും മൂക്കുകുത്തി. 1347 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1784 ഓഹരികളുടെ വിലയില്‍ ഇടിവുണ്ടായി. 149 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.അദാനി പോര്‍ട്ട്‌സ്, ടാറ്റ സ്റ്റീല്‍, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനാകാതെ പോയപ്പോള്‍ ടിസിഎസ്, അള്‍ട്രാ ടെക് സിമന്റ്, എച്ച്ഡിഎഫ്‌സി ലൈഫ്, ടാറ്റ കണ്‍സ്യൂമര്‍, ഏഷ്യന്‍ പെയ്ന്റ്‌സ് തുടങ്ങിയവയ്ക്ക് നേട്ടമുണ്ടാക്കാനായി.ഐറ്റി, എഫ്എംസിജി സൂചികകള്‍ ഒഴികെ ബാക്കിയെല്ലാം നഷ്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍കാപ് ഓഹരികള്‍ 0.5-1.3 ശതമാനം ഇടിവ് നേരിട്ടു.
കേരള കമ്പനികളുടെ പ്രകടനം
അപ്പോളോ ടയേഴ്‌സ് 229.85
ആസ്റ്റര്‍ ഡി എം 154.00
എവിറ്റി 67.00
കൊച്ചിന്‍ മിനറല്‍സ് & റുട്ടൈല്‍ 134.00
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 411.75
സിഎസ്ബി ബാങ്ക് 318.85
ധനലക്ഷ്മി ബാങ്ക് 15.16
ഈസ്റ്റേണ്‍ ട്രെഡ്‌സ് 56.55
എഫ്എസിടി 143.50
ഫെഡറല്‍ ബാങ്ക് 85.35
ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 76.55
ഹാരിസണ്‍സ് മലയാളം 210.70
ഇന്‍ഡിട്രേഡ് (ജെആര്‍ജി) 37.75
കല്യാണ്‍ ജൂവലേഴ്‌സ് 81.90
കേരള ആയുര്‍വേദ 58.70
കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് 31.40
കിറ്റെക്‌സ് 122.00
കെഎസ്ഇ 2400.00
മണപ്പുറം ഫിനാന്‍സ് 163.35
മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് 420.75
മുത്തൂറ്റ് ഫിനാന്‍സ് 1482.80
നിറ്റ ജലാറ്റിന്‍ 193.30
പാറ്റ്‌സ്പിന്‍ ഇന്ത്യ 7.45
റബ്ഫില ഇന്റര്‍നാഷണല്‍ 97.40
സൗത്ത് ഇന്ത്യന്‍ ബാങ്ക് 11.03
വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 1.29
വിക്ടറി പേപ്പര്‍ ആന്‍ഡ് ബോര്‍ഡ്‌സ് 101.00
വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 256.15
വണ്ടര്‍ലാ ഹോളിഡേയ്‌സ് 223.15